ബ്രഹ്മോസ് പാക്കിസ്ഥാന് ഉറക്കമില്ലാത്ത രാത്രികൾ നൽകിയെന്നും പാകിസ്ഥാൻ സൈന്യം യുദ്ധം നിർത്താൻ ഇന്ത്യയോട് യാചിക്കേണ്ട അവസ്ഥിലെത്തിയെന്നും പ്രധാനന്ത്രി മോദി നരേന്ദ്രമോദി. ഉത്തർപ്രദേശിലെ കാൺപൂരിൽ ഏകദേശം 50,000 കോടി രൂപയുടെ വികസന പദ്ധതികൾക്ക് തുടക്കം കുറിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മെയ് 10 ന് രാവിലെ പാകിസ്ഥാൻ പ്രതികരിക്കുന്നതിന് മുമ്പ് ഇന്ത്യയുടെ ബ്രഹ്മോസ് മിസൈലുകൾ പാക്കിസ്ഥാനിലെ ലക്ഷ്യത്തിലെത്തിയതായി പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് സമ്മതിച്ചതിന് പിന്നാലെയാണ് ഇന്ത്യയുടെ സൂപ്പർസോണിക് ക്രൂയിസ് മിസൈലുകൾ അയൽരാജ്യത്തെ ഉറക്കം കെടുത്തിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞത്.
ഓപ്പറേഷൻ സിന്ദൂരിന്റെ വിജയത്തിന് ഇന്ത്യൻ സൈന്യത്തെ പ്രശംസിച്ച പ്രധാനമന്ത്രി പാകിസ്ഥാൻ, പാക് അധിനിവേശ കശ്മീരിലെ ഭീകര കേന്ദ്രങ്ങൾ ഇന്ത്യ നശിപ്പിച്ചുവെന്നും പറഞ്ഞു.
" പാകിസ്ഥാനിലെ ഭീകര കേന്ദ്രങ്ങൾ നമ്മൾ നശിപ്പിച്ചു. നമ്മുടെ സായുധ സേന അത്രയും ധൈര്യം കാണിച്ചതിനാൽ പാകിസ്ഥാൻ സൈന്യം യുദ്ധം നിർത്താൻ യാചിക്കുന്ന അവസ്ഥയിലെത്തി," പ്രധാനമന്ത്രി മോദി പറഞ്ഞു, ബ്രഹ്മോസ് പാകിസ്ഥാൻ സൈന്യത്തിന് "ഉറക്കമില്ലാത്ത രാത്രികൾ" സമ്മാനിച്ചുവെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.

