PRAVASI

ഷെഫാലി ജരിവാല സൗന്ദര്യത്തിനു വേണ്ടി ജീവൻ കളഞ്ഞോ?

Blog Image

നടിയും മോഡലുമായ ഷെഫാലി ജരിവാലയുടെ മരണത്തിൽ പ്രായം കുറയ്ക്കാനുള്ള മരുന്നുകളുടെയും ഇഞ്ചക്ഷനുകളുടെയും പങ്ക് സംശയിച്ച് പൊലീസ്. എട്ടു വർഷക്കാലമായി ഷെഫാലി എല്ലാ മാസവും പ്രായം കുറയ്ക്കാനുള്ള ബോട്ടോക്സ് ഇഞ്ചക്ഷനുകളും,മരുന്നുകളും എടുക്കുന്നതായി പോലീസ് സ്ഥിരീകരിച്ചു. നേരത്തെയും വണ്ണം കുറക്കുന്നതിനായി പട്ടിണി ഡയറ്റ് എടുക്കുമ്പോൾ ഇത്തരം ഇഞ്ചക്ഷനുകൾ എടുക്കാറുണ്ടെന്നും പോലീസ് കണ്ടെത്തി.

വെള്ളിയാഴ്ച കുടുംബാംഗങ്ങൾ സംഘടിപ്പിച്ച പൂജയുടെ ഭാഗമായി ഉപവാസത്തിലായിരുന്ന ഷെഫാലി ഉച്ചയ്ക്കുശേഷം പതിവുപോലെ പ്രായം കുറയ്ക്കാനുള്ള മരുന്നിന്‍റെ കുത്തിവയ്പ്പെടുത്തിരുന്നു. എന്നാൽ പോസ്റ്റുമാർട്ടം റിപ്പോർട്ട് ലഭിച്ചാൽ മാത്രമേ വ്യക്‌തത വരികയുള്ളു എന്ന് പോലീസ് വൃത്തങ്ങൾ പറയുന്നു.

വെള്ളിയാഴ്ച രാത്രി 11ന് മുംബൈയിലെ വസതിയിൽ കുഴഞ്ഞുവീണ ഷെഫാലിയെ ഉടൻ ഭർത്താവ് പരാഗ് ത്യാഗിയുൾപ്പെടെ കുടുംബാംഗങ്ങൾ ചേർന്നു മുംബൈയിലെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു. 2002-ൽ കാണ്ടാ ലഗാ എന്ന മ്യൂസിക് വീഡിയോയിലൂടെയാണ് ഷെഫാലി ജരിവാല പ്രശസ്തയായത്. പിന്നീട് സൽമാൻ ഖാൻ ചിത്രമായ ‘മുജ്‌സെ ഷാദി കരോഗി’യിൽ അഭിനയിച്ചു. കൂടാതെ 2019-ൽ ബേബി കം ന എന്ന വെബ്സീരീസിലും വേഷമിട്ടു. ‘ബൂഗി വൂഗി’, ‘നാച്ച് ബലിയേ’ തുടങ്ങിയ പ്രശസ്തമായ ഡാൻസ് റിയാലിറ്റി ഷോകളിലും ഷെഫാലി പങ്കെടുത്തിട്ടുണ്ട്.
 

 

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.