മലപ്പുറം: നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ അഡ്വ. മോഹൻ ജോർജ് സ്ഥാനാർത്ഥി. വാർത്താക്കുറിപ്പിലൂടെ ബിജെപി ദേശീയ നേതൃത്വമാണ് ഇക്കാര്യം അറിയിച്ചത്.നിലമ്പൂരിലെ സജീവ സാമൂഹിക പ്രവർത്തകയായ ഇദ്ദേഹം ചുങ്കത്തറ സ്വദേശിയും മഞ്ചേരി ബാറിലെ അഭിഭാഷകനുമാണ്.കേരള കോൺഗ്രസ് (ബി) മുൻ നേതാവുമാണ് അഡ്വ. മോഹൻ ജോർജ്. കെ.എസ്.സി ജനറൽ സെക്രട്ടറി, കെ.വൈ.എഫ് എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്. കഴിഞ്ഞ 47 വർഷമായി കേരള കോൺഗ്രസിലെ സജീവ പ്രവർത്തകനായിരുന്നു. മാർത്തോമ്മ സഭാംഗമായ ഇദ്ദേഹം മാർത്തോമ്മ കോളേജ് കൗൺസിൽ അംഗം കൂടിയാണ്. നിലവിൽ ചുങ്കത്തറ മാർത്തോമ്മ പള്ളിയിലെ വൈസ് പ്രസിഡന്റാണ്. ചുങ്കത്തറ വൈ.എം.സി.എയുടെ പ്രസിഡന്റായും 7 വർഷം സബ് റീജിയണൽ ചെയർമാനും പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ ബീന ചുങ്കത്തറ എം.ടി.എച്ച്.എസ്.എസിൽ നിന്ന് പ്രിൻസിപ്പലായി വിരമിച്ചു. മകൻ മിഥുൻ കാനഡയിൽ. മകൾ മിന്നു സി.എം.സി. വെള്ളൂരിൽ ജോലി ചെയ്യുന്നു.


