PRAVASI

ഒളിമ്പിക്സ് തിരുവനന്തപുരത്ത്;വമ്പൻ വാഗ്ദാനവുമായി ബിജെപി

Blog Image

വരാനിരിക്കുന്ന തദ്ദേശ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് വമ്പൻ വാഗ്ദാനങ്ങളുമായി ബിജെപി. തിരുവനന്തപുരം കോർപ്പറേഷനിലെ പ്രകടനപത്രികയിലാണ് വൻ വാഗ്ദാനങ്ങൾ ബിജെപി ഉൾപ്പെടുത്തിയിരിക്കുന്നത്. 2036-ലെ ഒളിമ്പിക്സ് ഗെയിംസിന്റെ വേദികളിലൊന്ന് തിരുവനന്തപുരമായിരിക്കുമെന്ന ഉറപ്പാണ് ബിജെപി പ്രകടന പത്രികയിലെ പ്രധാന വാഗ്ദാനം. സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറാണ് പ്രകടന പത്രിക പുറത്തിറക്കിയത്.

2036-ലെ ഒളിമ്പിക്‌സ് ഗെയിംസുകൾക്ക് ആതിഥേയത്വം വഹിക്കാൻ കേന്ദ്ര സർക്കാരിൽ ശക്തമായ സമ്മർദ്ദം ചെലുത്തി തിരുവനന്തപുരത്തെ വേദികളിലൊന്നാക്കി മാറ്റും. 2030-ഓടെ ഇന്ത്യയിലെ ഏറ്റവും മികച്ച മൂന്ന് നഗരങ്ങളിൽ ഒന്നായി തിരുവനന്തപുരത്തെ ഉയർത്തും. അധികാരത്തിലേറി 45 ദിവസത്തിനകം നഗരത്തിൻ്റെ സമഗ്രവികസനത്തിനായി തയ്യാറാക്കുന്ന രൂപരേഖ പ്രസിദ്ധീകരിക്കും.

ഇതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ട് എത്തും. നടപ്പാക്കുന്ന വികസന പദ്ധതികളുടെ പ്രോഗ്രസ് കാർഡ് എല്ലാ വർഷവും കൃത്യമായി പുറത്തിറക്കും എന്നിവയാണ് മറ്റ് വാഗ്ദാനങ്ങൾ. എല്ലാ വാർഡുകളിലും കുടുംബാരോഗ്യ കേന്ദ്രങ്ങൾ ഉൾപ്പടെ വികസനത്തിന് ഊന്നൽ നൽകിക്കൊണ്ടുള്ള നിരവധി പ്രഖ്യാപനങ്ങളാണ് ബിജെപി പ്രകടനപത്രികയിൽ.

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.