PRAVASI

സംസ്ഥാനവ്യാപക പ്രതിഷേധത്തിന് കോർ കമ്മിറ്റി തീരുമാനം; ഡൽഹിയിലെ പ്രതിഷേധത്തിന് മറുപടിയായി കടുത്ത പ്രതിരോധവുമായി ബി.ജെ.പി

Blog Image

ഡൽഹിയിൽ കോൺഗ്രസ് നടത്തിയ പ്രതിഷേധത്തിന് മറുപടിയായി കേരളത്തിൽ സംസ്ഥാനവ്യാപക പ്രതിഷേധങ്ങൾക്ക് ബി.ജെ.പി കോർ കമ്മിറ്റി യോഗത്തിൽ തീരുമാനം. ‘ഇല്ലീഗൽ മുഖ്യമന്ത്രി’ എന്ന ടാഗ്‌ലൈൻ ഉയർത്തിപ്പിടിച്ചായിരിക്കും പാർട്ടി പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കുക. എൻ.ഡി.എ എപ്പോഴും ജനങ്ങൾക്കൊപ്പമാണെന്ന സന്ദേശം പൊതുജനങ്ങളിലേക്ക് എത്തിക്കണമെന്ന് യോഗത്തിൽ പങ്കെടുത്ത രാജീവ് ചന്ദ്രശേഖർ ആവശ്യപ്പെട്ടു.

അമിത് ഷായ്ക്കെതിരെ യൂത്ത് കോൺഗ്രസ് നടത്തിയ പ്രതിഷേധത്തിന് മറുപടിയായി മുഖ്യമന്ത്രിയുടെ യാത്ര തടഞ്ഞ് പ്രതിരോധം തീർത്ത യുവമോർച്ചയുടെ നടപടിയെ കോർ കമ്മിറ്റി യോഗം അഭിനന്ദിച്ചു. സംസ്ഥാനത്തെ മന്ത്രിമാർക്കെതിരെ പ്രതിഷേധങ്ങൾ സംഘടിപ്പിച്ചതിലൂടെ വിഷയം ദേശീയ ശ്രദ്ധയിലേക്ക് കൊണ്ടുവരാൻ കഴിഞ്ഞതായി സംസ്ഥാന അധ്യക്ഷൻ വിലയിരുത്തി.

ഇതിനിടയിൽ, തിരുവനന്തപുരം മേയർ വി.വി. രാജേഷിനെ ബി.ജെ.പി കോർ കമ്മിറ്റിയിൽ ഉൾപ്പെടുത്തണമെന്ന ആവശ്യവും യോഗത്തിൽ ഉയർന്നു വന്നു. സംസ്ഥാനത്തെ ഏക മേയർ എന്ന നിലയ്ക്കുള്ള പരിഗണന അദ്ദേഹത്തിന് നൽകണമെന്ന് മുതിർന്ന നേതാക്കളാണ് ഈ ആവശ്യം ഉന്നയിച്ചത്. രാഷ്ട്രീയപരമായി ഏറെ പ്രാധാന്യമുള്ള വിവിധ വിഷയങ്ങളാണ് ഇന്നത്തെ കോർ കമ്മിറ്റി യോഗം ചർച്ച ചെയ്തത്.
 

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.