മനാമ: ഇന്ത്യൻ സ്കൂൾ ബഹ്റൈനിലെ അധ്യാപികയും മാവേലിക്കര ചെട്ടികുളങ്ങര സ്വദേശിനിയുമായ ബിന്ദു രാജേഷ് (45) അന്തരിച്ചു. സൽമാനിയ ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം.
പരേതനായ രാജേഷ് പങ്കജാണ് ഭർത്താവ്. അദ്ദേഹം രണ്ട് വർഷം മുൻപ് മരണപ്പെട്ടിരുന്നു. മക്കളായ റിഗ്വേദ് രാജ് ഇന്ത്യൻ സ്കൂളിലെ 11-ാം ക്ലാസ് വിദ്യാർത്ഥിയും നക്ഷത്ര രാജ് നാലാം ക്ലാസ് വിദ്യാർത്ഥിനിയുമാണ്.
ഇന്ത്യൻ സ്കൂളിന്റെ ഈസ ടൗൺ പ്രൈമറി വിഭാഗത്തിൽ സേവനമനുഷ്ഠിച്ചിരുന്ന ബിന്ദു രാജേഷിന്റെ വേർപാടിൽ സ്കൂൾ സമൂഹം അനുശോചനം രേഖപ്പെടുത്തി. സ്കൂളിന്റെ അനുശോചന സന്ദേശത്തിൽ അവരുടെ സേവനങ്ങളെ കൃതജ്ഞതയോടെ അനുസ്മരിക്കുകയും മക്കൾക്കും കുടുംബാംഗങ്ങൾക്കും അനുശോചനം അറിയിക്കുകയും ചെയ്തു.
നിലവിൽ സൽമാനിയ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന ഭൗതികശരീരം ആവശ്യമായ നിയമനടപടികൾ പൂർത്തിയാക്കിയ ശേഷം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള ക്രമീകരണങ്ങൾ നടന്നുവരികയാണെന്ന് സ്കൂൾ അധികൃതർ അറിയിച്ചു.
ബിന്ദു രാജേഷ്

