PRAVASI

ഭാരത് സേവക് സമാജ് അവാർഡ് ജേതാവ് അജി പണിക്കരെ അനുമോദിച്ചു

Blog Image


ഭാരത് സേവക് സമാജ് 2025 അവാർഡ് ലഭിച്ച വേൾഡ് മലയാളീ കൌൺസിൽ പ്രോഗ്രാം കോർഡിനേറ്ററും നൂപുര ഫിലാഡൽഫിയ ഡാൻസ് അക്കാഡമിയുടെ ഡയറക്ടറുമായ ശ്രീമതി അജി പണിക്കരെ പ്രൊവിൻസ് അംഗങ്ങൾ അഭിനന്ദിച്ചു. സമൂഹ സേവനത്തോടുള്ള സമർപ്പണത്തിനും നേട്ടങ്ങൾക്കും അംഗീകാരമായി ലഭിച്ച ഈ അവാർഡ് പ്രൊവിൻസിനും ഫിലാഡൽഫിയ മലയാളീ സമൂഹത്തിനും അഭിമാനവും സന്തോഷ മുഹൂർത്തവും കൂടിയാണെന്ന് പ്രൊവിൻസിന്റെ എക്‌സിക്യൂട്ടീവ് അംഗങ്ങളായ നൈനാൻ മത്തായി, അമ്മാൾ ജോർജ്ജ്, ലൂക്കോസ് മാത്യു, തോമസ്കുട്ടി വര്ഗീസ് എന്നിവർ  അനുമോദന സന്ദേശങ്ങളിൽ എടുത്തു പറഞ്ഞു.
ശ്രീമതി അജി പണിക്കരുടെ കഠിനാധ്വാനത്തിനും അവർ സമൂഹത്തിൽ ചെലുത്തിയ സ്വാധീനത്തെയും അംഗീകരിച്ചു സമ്മാനിച്ച ഈ പുരസ്‌കാരത്തിന് ഭാരത് സേവക് സമാജത്തിന്റെ ചുമതലപെട്ടവരോടുള്ള നന്ദിയും കടപ്പാടും അനുമോദന യോഗത്തിൽ രേഖപ്പെടുത്തി.
സാമൂഹ്യ സേവനങ്ങളെ മുൻനിർത്തി പരിഗണിക്കപ്പെടുന്ന ഇത്തരത്തിലുള്ള പുരസ്‌കാരങ്ങൾ സമൂഹത്തിനു പ്രചോദനവും സാമൂഹ്യ സേവനകളോടുള്ള സമർപ്പണത്തിനും നേട്ടങ്ങൾക്കും തീർച്ചയായും ഒരു വലിയ മാതൃകയാണ്.
ശ്രീമതി അജി പണിക്കർക്കും കുടുംബത്തിനും എല്ലാ വിധ അഭിനന്ദങ്ങളും അറിയിച്ചും ഭാവിയിലും ഇതുപോലെയുള്ള പുരസ്‌കാരങ്ങൾ കരസ്ഥമാകുവാൻ എല്ലാവിധ നന്മകളും ആശംസിച്ചുകൊണ്ടും ആനുമോദനസമ്മേളനം പര്യവസാനിച്ചു.  

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.