നോര്‍ത്ത് ന്യൂജേഴ്സിയിലെ ആദ്യകാല മലയാളിഎക്യുമെനിക്കല് സംഘടനയായ ബര്‍ഗന്‍ കൗണ്ടി മലയാളി ക്രിസ്ത്യന്‍ ഫെലോഷിപ്പ് 2026-27 ലേയ്ക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തു. പ്രസിന്റ് വര്‍ഗീസ് പ്ലാമൂട്ടില്‍, വൈസ് പ്രസിന്റ് റോയ് ജേക്കബ് കൊടുമണ്‍,സെക്രട്ടറി രാജന് മാത്യു മോഡയില്‍, ട്രഷറര്‍ സാമുവേല്‍ ജോര്‍ജ്, അസി. സെക്രട്ടറി അസി. ട്രഷര്‍ സി.എസ്. രാജു.
കമ്മിറ്റി അംഗങ്ങള്‍: റവ. ഫാ. ഡോ. ബാബു കെ. മാത്യു, റവ. പോള്‍ ജോണ്‍, വിക്ലിഫ് തോമസ്, അജു തര്യന്, മോന്‍സി സ്കറിയ, ദയാന് കുര്യന്, രാജന് പാലമറ്റം, ജോയി വര്‍ഗീസ്, കോശി കുരുവിള, സുജിത് ഏബ്രഹാം, ഷാജി ജോണ്‍, ജെംസണ്‍ കുറിയാക്കോസ്, റെജി ജോസഫ് ,ഡെനി തോമസ്, എഡിസന് മാത്യു, ഷാജന് പൂക്കാട്ട്, ജെഷ്വിന് സഖറിയ, സൂസന് മാത്യു.
ബോര്‍ഡ് ഓഫ് ട്രസ്റ്റീസ് : സാമുവേല്‍ ജോര്‍ജ്, പ്രൊഫ. സണ്ണി മാത്യൂസ്, വര്‍ഗീസ് പ്ലാമൂട്ടില്‍, വിക്ലിഫ് തോമസ്, ഷാജി ജോണ്‍, റവ. ഫാ.ഡോ. ബാബു കെ. മാത്യു.
ഓഡിറ്റേഴ്സ് രാജന് പാലമറ്റം, എഡിസന് മാത്യു.
മീഡിയ റെപ്രസന്റേറ്റീവ്സ് ജോഷ്വിന് സഖറിയ, ആല്വിന് സഖറിയ, വര്‍ഗീസ് പ്ലാമൂട്ടില്‍.
പേട്രന്‍സ് റവ.ഫാദര്‍ ഡോ. ബാബു കെ. മാത്യു, റവ. ജോണ്‍ ടി.എസ്., റവ. സുബിന് തോമസ്, റവ. ഫാ. ജോയി ജോണ്‍, റവ. ഫാ. സിമ്മി തോമസ്, റവ. ജേക്കബ് ഫിലിപ്പ്, റവ. ഫാ. വിവേക് അലക്സ്, റവ. പോള്‍ ജോണ്‍, റവ. ജോണ്‍ കെ മാത്യു, റവ. ജെസ് എം.തോമസ്, റവ. ഡോ. അനിയന്‍കുഞ്ഞ് ജോയിക്കുട്ടി, റവ. ഡോ. ജോമി എം. തോമസ്.
ക്രിസ്തുവില്‍ നാം ഒന്നാണ് എന്ന ചിന്തയില്‍ ന്യൂജേഴ്സിയിലെ ആദ്യകാല മലയാളികളാരംഭിച്ച ഈ എക്യുമെനിക്കല്‍ പ്രസ്ഥാനം നാലു പതിറ്റാണ്ടുകള്‍ പിന്നിട്ടുവെന്നതു തന്നെ അഭിമാനകരമായ നേട്ടമായി കണക്കാക്കാം. പല സഭാവിഭാഗങ്ങളില്‍ പെട്ടവരായി അന്ന് ഇവിടെ എത്തിയവര്‍ക്ക് സ്വന്തമായ ദേവാലയങ്ങളില്ലാതിരുന്ന സാഹചര്യമായിരുന്നു. പരസ്പരം കാണുന്നതിനും സൗഹൃദം പുലര്‍ത്തുന്നതിനും കൂട്ടായ്മ ആചരിക്കുന്നതിനും ഈ പ്രസ്ഥാനം സഹായകമായിരുന്നു. ഇന്ന് എല്ലാവര്ക്കും സ്വന്തം ആരാധനാലയങ്ങളും ഭദ്രാസനങ്ങളുമെല്ലാം നിലവില്‍ വന്നു. എങ്കിലും ക്രിസ്തുവില്‍ നാം ഒന്നാണെന്നുള്ള ആശയത്തിന് ഇന്നും പ്രസക്തി നഷ്ടമായിട്ടില്ലെന്നുള്ളതിനും തെളിവാണ് ഈ പ്രസ്ഥാനം നിലനില്‍ക്കുന്നതെന്ന് വേണം കരുതുവാന്‍. ക്രിസ്ത്യാനി സമൂഹം വെല്ലുവിളികളെ നേരിടുന്ന ഇക്കാലത്ത് ക്രിസ്ത്യാനികളുടെ ഐക്യം എക്കാലത്തെക്കാളും അധികം ഇന്ന് പ്രസക്തവുമാണ്. ഇതുപോലെയുള്ള എക്യുമെനിക്കല്‍ പ്രസ്ഥാനങ്ങളുടെ ശാക്തീകരണം എല്ലാ ക്രിസ്ത്യാനികളുടെയും ദൗത്യമായിരിക്കണമെന്ന് മനസ്സിലാക്കണം. അതുകൊണ്ടുതന്നെ ബര്‍ഗന്‍ കൗണ്ടി മലയാളി ക്രിസ്ത്യന്‍ ഫെലോഷിപ്പു പോലെയുള്ള പ്രസ്ഥാനങ്ങള്‍ക്ക് പിന്തുണ നല്‍കുകയും പരിപാടികളില്‍ സംബന്ധിച്ച് പ്രസ്ഥാനങ്ങള്‍ക്ക് തങ്ങളാലുവുന്ന കൈത്താങ്ങല്‍ നല്‍കുകയും ചെയ്യണമെന്ന് ഭാരവാഹികള്‍ ആഗ്രഹിക്കുന്നു.
ഈസ്റ്റര്‍ ആഘോഷം 2026
ബര്‍ഗന്‍ കൗണ്ടി മലയാളി ക്രിസ്ത്യന്‍ ഫെലോഷിപ്പിന്റെ ഈ വര്‍ഷത്തെ ഈസ്റ്റര്‍ ആഘോഷം എപ്രില്‍ 12 ഞായറാഴ്ച ബര്‍ഗന്‍ഫീല്‍ഡ് സെന്റ് മേരീസ് സിറിയക്ക് ഓര്‍ത്തഡോക്സ് ദേവാലയത്തില്‍ വെച്ച് നടത്തപ്പെടും. സെന്റ് തോമസ് ഇവാഞ്ചലിക്കല്‍ ചര്‍ച്ച് വികാരി റവ. ഡോ. അനിയന്‍കുഞ്ഞ് ജോയിക്കുട്ടി ഈസ്റ്റര്‍ സന്ദേശം നല്‍കും. വിവിധ സഭാ വിഭാഗങ്ങളിലെ ഗായകസംഘങ്ങള്‍ ഗാനങ്ങളാലപിക്കും. വിവിധ ക്രിസ്തീയ പരിപാടികളും ക്രമീകരിച്ചിട്ടുണ്ട്. തദവസരത്തില്‍ ബര്‍ഗന്‍ കൗണ്ടി മലയാളി ക്രിസ്ത്യന്‍ ഫെലോഷിപ്പിന്റെ പേട്രന്മാരായി സേവനമനുഷ്ടിച്ചു കേരളത്തിലേയ്ക്ക് മടങ്ങുന്ന സെന്റ് പീറ്റേഴ്സ് മാര്‍ത്തമ്മാ ചര്‍ച്ച് വാഷിംദ്ടണ് ടൗണ്‍ഷിപ്പ് വികാരി റവ. ടി. എസ്. ജോണ്‍, ഹഡ്സന്‍ വാലി സി. എസ്. ഐ. ചര്‍ച്ച് ന്യൂ യോര്‍ക്ക് വികാരി റവ. സുബിന് തോമസ് എന്നിവര്‍ക്ക് യാത്രയയപ്പും നല്‍കുന്നതാണ്. 4.30 ന് റിഫ്രഷ്മെന്റ്സും പ്രോഗ്രാമിനെത്തുടര്ന്ന് ഫെലോഷിപ്പ് ഡിന്നറും ക്രമീകരിച്ചിരിക്കുന്നു.
കൂടുതല്‍ വിവരങ്ങള്‍ക്ക്
പ്രസിഡന്റ് വര്‍ഗീസ് പ്ലാമ്മൂട്ടില്‍ ( 201)290- 1643
വൈസ് പ്രസിഡന്റ് റോയി ജേക്കബ് കൊടുമണ്‍ (20)1 75-7 1521
സെക്രട്ടറി രാജന് മാത്യു മോഡയില്‍ (201)-674-7492
ട്രഷറര്‍ സാമുവല്‍ ജോര്‍ജ് (201) 315-0177
അസി. സെക്രട്ടറി ,ട്രഷറര്‍ സി.എസ്. രാജു (201) 836-7552





