ചിക്കാഗോ: ബെൻസൻവിൽ തിരുഹൃദയ ക്നാനായ കത്തോലിക്കാ ഫൊറോന ദൈവാലയത്തിൽ ജൂലൈ 4 ന് രാജ്യത്തിന്റെ സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി 'നാലു മണിക്കാറ്റ്' സംഗമം സംഘടിപ്പിച്ചു. വിവിധ മിനിസ്ട്രികളുടെ നേതൃത്വത്തിൽ ബാർബ്ക്യുയും വിവിധ മത്സരങ്ങളും കരിമരുന്നു കലാപ്രകടനങ്ങളും നടത്തപ്പെട്ടു. കൊച്ചു കുട്ടികൾ മുതൽ മുതിർന്നവർ വരെ ഈ കൂട്ടായ്മയിൽ പങ്കെടുത്തു. അസി. വികാരി ഫാ. ബിൻസ് ചേത്തലിൽ, തോമസ് നെടുവാമ്പുഴ, ജെറി താന്നിക്കുഴുപ്പിൽ എന്നിവർ സംഗമത്തിന് നേതൃത്വം നൽകി. വലിയ ഉത്സവ കൂട്ടായ്മയുടെ സ്നേഹനുഭവം ഇതിൽ പങ്കെടുത്ത ഏവരും പങ്കുവെച്ചു.
.jpg)




