ബെൻസൻവിൽ തിരുഹൃദയ ക്നാനായ കത്തോലിക്ക ഇടവക ദൈവാലയത്തിൽ 55 വയസ്സിന് മേൽ പ്രായമുള്ള മുതിർന്നവർക്കായി ഇക്കഴിഞ്ഞ ശനിയാഴ്ച ഒരുക്കിയ സംഗമം ഏറെ വ്യത്യസ്തമായി.
.മദേഴ്സ് ഡേയും ഫാദേഴ്സ് ഡേയും സംയുക്തമായി അന്നേ ദിവസം ആഘോഷിച്ചു.മുതിർന്നവർക്കായുള്ള ജോയ് മിനിസ്ട്രി അംഗങ്ങൾ ഒരുക്കിയ കൂട്ടായ്മയ്മയിൽ ദമ്പതികൾക്കായി പ്രത്യേകം മത്സരങ്ങൾ സംഘടിപ്പിച്ചു. വിജയികൾക്ക് സമ്മാനങ്ങൾ നൽകി.പരിപാടികളിൽ പങ്കെടുത്ത ജോയ് മിനിസ്ടി അംഗങ്ങൾക്കായി സ്നേഹവിരുന്നും പ്രത്യേകം ക്രമീകരിച്ചു.






