ചിക്കാഗോ: ബെൻസൻവിൽ തിരുഹൃദയ ഫൊറോന ദൈവാലയത്തിൽ സീനീയർ ഗ്രൂപ്പ് അംഗങ്ങളുടെ "ജോയ് " മിനിസ്ട്രി മദേഴ്സ് ഡേ കൂട്ടായ്മ ഏവർക്കും നവ്യാനുഭവമായി. അന്നേ ദിവസം വി.കുർബാനയ്ക്ക് ശേഷം ഹാളിൽ നടന്ന ഒത്തുചേരലിൽ ആരോഗ്യ പരിപാലനത്തെക്കുറിച്ചും വിവിധ എക്സർസൈസുകളെപ്പറ്റിയും ആൻ കൂട്ടോത്തറ, ജെൻസൻ ഐക്കരപറമ്പിൽ എന്നിവർ ഏറെ ഹൃദ്യമായി ക്ലാസ്സ് നയിച്ചു. തുടർന്ന് എല്ലാ അമ്മമാരേയും മദേഴ്സ് ഡേയോട് അനുബന്ധിച്ച് പ്രത്യേകം ആദരിച്ചു. തുടർന്ന് എല്ലാവരും ചേർന്ന് ഭക്ഷണം പാകം ചെയ്യുകയും ഭക്ഷിയ്ക്കുകയും ചെയ്തു. തുടർന്ന് അടുത്ത മാസങ്ങളിലെ കർമ്മ പരിപാടികളെക്കുറിച്ച് ചർച്ച ചെയ്ത് തീരുമാനം എടുത്തു. തോമസ് കുന്നുംപുറം, കുര്യാച്ചൻ നെല്ലാമറ്റം, ജോയ് വാച്ചാച്ചിറ എന്നിവർ കൂട്ടായ്മയ്ക്ക് നേതൃത്വം നൽകി.