PRAVASI

ബെന്നി നെച്ചൂരിന്റെ 'പുല്ലാന്തറയാറിലെ രംഗമഞ്ചങ്ങൾ' പ്രകാശനം ചെയ്തു

Blog Image

പെൻസിൽവേനിയ: പ്രവാസി മലയാള സാഹിത്യകാരനും എഡിറ്ററുമായ ബെന്നി നെച്ചൂരിന്റെ പുതിയ നാടകസമാഹാരം 'പുല്ലാന്തറയാറിലെ രംഗമഞ്ചങ്ങൾ' പെൻസിൽവേനിയ സംസ്ഥാനത്തെ പോക്കനോസിലുള്ള കലഹാരി റിസോർട്ടിൽ വെച്ചു നടന്ന ഫൊക്കാനയുടെ 21-ാമത് അന്താരാഷ്ട്ര കൺവെൻഷനിലെ ലളിതമായ ഒരു ചടങ്ങിൽ പ്രകാശനം ചെയ്തു.

സാഹിത്യകാരനായ  മുരളി ജെ. നായർ, പ്രമുഖ എഴുത്തുകാരായ ഡോ. പ്രമീള ദേവി, ടി.ഡി. രാമകൃഷ്ണൻ എന്നിവർക്ക് പുസ്തകത്തിന്റെ ആദ്യപ്രതി നൽകിയാണ് പ്രകാശനകർമ്മം നിർവ്വഹിച്ചത്. വ്യത്യസ്ത സാമൂഹ്യപ്രമേയങ്ങൾ കൈകാര്യംചെയ്യുന്ന മൂന്ന് നാടകങ്ങളാണ് ഈ ഗ്രന്ഥത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

ഈ നാടകങ്ങളെപ്പറ്റിയുള്ള ഹൃസ്വപഠനങ്ങൾ താൻ പുസ്തകത്തിന്റെ അവതാരികയിൽ രേഖപ്പെടുത്തിയിട്ടുണ്ടെന്ന് മുരളി ജെ. നായർ പറഞ്ഞു. നോർത്ത് അമേരിക്കൻ മലയാള സാഹിത്യത്തിൽ കഥകളും കവിതകളും ധാരാളമായി ഉണ്ടാകുന്നുണ്ടെങ്കിലും, നാടകരചനകൾ പുസ്തകരൂപത്തിൽ പ്രസിദ്ധീകരിക്കപ്പെടുന്നത് വളരെ അപൂർവ്വമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ചടങ്ങിൽ സാഹിത്യ-സാംസ്കാരിക രംഗത്തെ പ്രമുഖരായ അബ്ദുൾ പുന്നയൂർക്കുളം, സാംസി കൊടുമൺ,  എം.പി. ഷീല, ജേസിജെ, ഗീത ജോർജ്, സായി പുല്ലാപ്പള്ളിഎന്നിവർ പങ്കെുടുക്കുകയും ബെന്നി നെച്ചൂരിന് ഭാവുകങ്ങൾ നേർന്നു സംസാരിക്കുകയും ചെയ്തു.

വടക്കേ അമേരിക്കൻ മലയാളി സമൂഹത്തിന്റെ ജീവിതം തുടിക്കുന്ന 65 കഥകൾ കോർത്തിണക്കി ബെന്നി നെച്ചൂർ എഡിറ്റ് ചെയ്ത 'അമേരിക്കൻ കഥക്കൂട്ടം', അനുഭവക്കുറിപ്പുകളായ 'പുല്ലാന്തറയാറിലെ ചുഴികൾ' എന്നീ പുസ്തകങ്ങൾക്ക് ശേഷമാണ് പുതിയ നാടകസമാഹാരം പുറത്തിറങ്ങുന്നത്.

https://greenbooksindia.com/pullantharayarile-rangamanchangal-benny-nechoor

പുസ്തക വിവരങ്ങൾ:

കൃതി: പുല്ലാന്തറയാറിലെ രംഗമഞ്ചങ്ങൾ (നാടകം)
രചന: ബെന്നി നെച്ചൂർ
പ്രസാധകർ: ഗ്രീൻ ബുക്സ്, തൃശൂർ
വില: ₹130

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.