PRAVASI

സണ്ണി ജോസഫ് മന്ത്രിസഭയിലേക്ക് ; ബെന്നി ബെഹന്നാൻ കെപിസിസി പ്രസിഡന്റായേക്കും

Blog Image

കേരളത്തിലെ കോൺഗ്രസ് നേതൃത്വത്തിൽ വലിയ മാറ്റങ്ങൾക്കൊരുങ്ങി എഐസിസി. ബെന്നി ബെഹന്നാനെ കെപിസിസിയുടെ പുതിയ അധ്യക്ഷനായി നിയമിക്കുമെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. നിലവിലെ അധ്യക്ഷൻ സണ്ണി ജോസഫ് വരാനിരിക്കുന്ന മന്ത്രിസഭയിൽ അംഗമാകുമെന്ന പശ്ചാത്തലത്തിലാണ് ഈ മാറ്റം. തിരഞ്ഞെടുപ്പിന് മുൻപ് തന്നെ സണ്ണി ജോസഫ് അധ്യക്ഷസ്ഥാനം ഒഴിഞ്ഞേക്കുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു.

കെ. സുധാകരൻ, ബെന്നി ബെഹന്നാൻ, കൊടിക്കുന്നിൽ സുരേഷ് തുടങ്ങിയ പ്രമുഖർ കെ.സി. വേണുഗോപാലിനെ പിന്തുണയ്ക്കുമ്പോൾ, ഹൈബി ഈഡൻ ഉൾപ്പെടെയുള്ള യുവ എംഎൽഎമാരും ഘടകകക്ഷിയായ മുസ്ലിം ലീഗും വി.ഡി. സതീശന് പിന്നിൽ ഉറച്ചുനിൽക്കുകയാണ്. കെപിസിസി ആസ്ഥാനമായ ഇന്ദിരാഭവനിൽ ഹൈക്കമാൻഡ് നിരീക്ഷകരുടെ നേതൃത്വത്തിൽ മുഖ്യമന്ത്രിയെ നിശ്ചയിക്കാനുള്ള ചർച്ചകൾ പുരോഗമിക്കുകയാണ്. എംഎൽഎമാരുമായി ഒറ്റയ്ക്കൊറ്റയ്ക്കുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം നിരീക്ഷകർ ഇന്ന് തന്നെ ഡൽഹിക്ക് മടങ്ങും.
 

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.