PRAVASI

ബാലഭാസ്കറിന്റെ മരണം; കേസിൽ തുടരന്വേഷണത്തിന് ഉത്തരവിട്ട് ഹൈക്കോടതി

Blog Image

കൊച്ചി: പ്രശസ്ത വയലിനിസ്റ്റ് ബാലഭാസ്കറിന്റെ മരണത്തിൽ തുടരന്വേഷണത്തിന് ഉത്തരവിട്ട് ഹൈക്കോടതി. ബാലഭാസ്കറിന്റെ മാതാപിതാക്കൾ നൽകിയ ഹർജിയിലാണ് കോടതിയുടെ ഈ നിർണായക നടപടി. കേസ് സി.ബി.ഐ. അന്വേഷിക്കണമെന്ന വാദങ്ങൾ തള്ളിക്കൊണ്ടാണ് ഹൈക്കോടതി ഈ ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. ജസ്റ്റിസ് ജി. ഗീരീഷിന്റേതാണ് വിധി.

കേസിന്റെ അന്വേഷണ ചുമതല വിശ്വാസ്യതയുള്ള ഡിവൈഎസ്പി റാങ്കിലുള്ള ഒരു ഉദ്യോഗസ്ഥന് നൽകണമെന്നും കോടതി നിർദേശിച്ചിട്ടുണ്ട്. ദുരൂഹതകൾ ഏറെ അവശേഷിക്കുന്ന അപകട മരണത്തിൽ മാതാപിതാക്കളുടെ ആശങ്കകൾ അകറ്റുന്ന രീതിയിലുള്ള സമഗ്രമായ അന്വേഷണമാണ് പുതിയ ഉത്തരവിലൂടെ ലക്ഷ്യമിടുന്നത്.
 

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.