PRAVASI

ബാബു ചാഴികാടൻ മെമ്മോറിയൽ അഖിലകേരള ഇൻ്റർകോളേജിയറ്റ് പ്രസംഗമത്സരം ദേവമാതായിൽ

Blog Image

കുറവിലങ്ങാട്: ദേവമാതാ കോളേജ് (ഓട്ടോണമസ് ) ൻ്റെയും ബാബു ചാഴികാടൻ  ഫൗണ്ടേഷൻ്റെയും  സംയുക്താഭിമുഖ്യത്തിൽ  2026  ഫെബ്രുവരി  17-ന്  അഖിലകേരള ഇൻ്റർ   കോളേജിയറ്റ്  പ്രസംഗമത്സരം  സംഘടിപ്പിക്കുന്നു.ദേവമാതാ കോളേജിലെ  പൂർവ്വവിദ്യാർത്ഥിയും  കേരളരാഷ്ട്രീയത്തിൽ   ഉദിച്ചുയരവെ  അകാലത്തിൽ  പൊലിഞ്ഞ പ്രതിഭയുമായ  ബാബു ചാഴികാടൻ്റെ  സ്‌മരണാർത്ഥം  സംഘടിപ്പിക്കുന്ന ഈ   മത്സരത്തിൽ  കേരളത്തിലെ  യൂണിവേഴ്‌സിറ്റികളിലും  ആർട്ട്സ്  ആൻഡ് സയൻസ്,എഞ്ചിനീയറിംഗ്  ,മെഡിക്കൽ,നിയമ,അഗ്രികൾച്ചർ , ടെക്നിക്കൽ  കോളേജുകളിലും  ബിരുദ,ബിരുദാനന്തരതലത്തിൽ  പഠിക്കുന്ന   വിദ്യാർത്ഥികൾക്ക്  പങ്കെടുക്കാം.ഫെബ്രു.17-  ന് രാവിലെ 10 മണിക്ക്  ആരംഭിക്കുന്ന  മത്സരത്തിലെ   വിജയികൾക്ക്  ഒന്നാംസമ്മാനമായി ബാബു  ചാഴികാടൻ  മെമ്മോറിയൽ  എവർറോളിംഗ് ട്രോഫിയും  10000 രൂപയും രണ്ടും   മൂന്നും  സ്ഥാനത്തിനർഹരാകുന്നവർക്ക് 7500,5000  എന്നിങ്ങനെ  സമ്മാനത്തുകയും  നൽകുന്നതാണെന്ന്  സംഘാടകസമിതി   ചെയർമാൻ ശ്രീ.തോമസ്  ചാഴികാടൻ Ex.MP  അറിയിച്ചു.  

വിശദവിവരങ്ങൾക്ക് 8078172848,9745559884 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.

 

BABU CHAZHIKADAN 

 

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.