PRAVASI

കുടുംബ പ്രേക്ഷകരുടെ പ്രിയ ചിത്രമായി ‘അവറാച്ചൻ ആൻഡ് സൺസ്’; 25-ാം ദിവസത്തിലേക്ക് കടക്കുന്നു, ഒ.ടി.ടി. റിലീസ് ഒക്ടോബർ 30-ന്

Blog Image

കുടുംബ പ്രേക്ഷകരുടെ വലിയ സ്വീകാര്യത നേടി തിയേറ്ററുകളിൽ പ്രദർശനം തുടരുന്ന ഫൺ ഫാമിലി എന്റർടെയ്നർ ചിത്രം ‘അവറാച്ചൻ ആൻഡ് സൺസ്’ വിജയകരമായി 25-ാം ദിവസത്തിലേക്ക്. തിയേറ്റർ വിജയത്തിന് പിന്നാലെ ചിത്രത്തിന്റെ ഒ.ടി.ടി. സ്ട്രീമിംഗ് ഒക്ടോബർ 30 മുതൽ ആരംഭിക്കുമെന്ന് അണിയറപ്രവർത്തകർ ഔദ്യോഗികമായി അറിയിച്ചു. പ്രമുഖ ഒ.ടി.ടി. പ്ലാറ്റ്‌ഫോമായ നെറ്റ്ഫ്ലിക്സ് ആണ് ചിത്രത്തിന്റെ ഡിജിറ്റൽ സ്ട്രീമിംഗ് അവകാശം സ്വന്തമാക്കിയിരിക്കുന്നത്.

ബിജു മേനോനോടൊപ്പം ഉർവശി, ശ്രീനാഥ് ഭാസി, ഗണപതി, വിനയ് ഫോർട്ട്, ജോണി ആന്റണി, ഗ്രെയ്‌സ് ആന്റണി, അഖില ഭാർഗവൻ, പൗളി വത്സൺ, സാബുമോൻ, കോട്ടയം നസീർ, വിനീത് തട്ടിൽ, സാജൻ പള്ളുരുത്തി, ആഷിഖ് ഖാലിദ്, സുധി കോപ്പ, സജിൻ ചെറുകയിൽ, ഷാജു ശ്രീധർ, നിഷാ സാരംഗ് തുടങ്ങി വലിയൊരു താരനിരയാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ജോസഫ് വിജീഷും തമ്പിയും ചേർന്നാണ് ചിത്രത്തിന്റെ രസകരമായ തിരക്കഥ ഒരുക്കിയിരിക്കുന്നത്.

ചിത്രത്തിന്റെ മറ്റ് അണിയറപ്രവർത്തകർ: സഹ നിർമ്മാണം – ജസ്റ്റിൻ സ്റ്റീഫൻ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ് – സന്തോഷ് കൃഷ്ണൻ, നവീൻ പി തോമസ്, ഡി.ഒ.പി. – സജിത് പുരുഷൻ, എഡിറ്റിംഗ് – ആകാശ് ജോസഫ് വർഗീസ്, സംഗീത സംവിധാനം – സനൽ ദേവ്, ലൈൻ പ്രൊഡ്യൂസർ – അഖിൽ യെശോധരൻ, ആർട്ട് ഡയറക്ടർ – അജി കുറ്റിയാനി, വസ്ത്രാലങ്കാരം – സ്റ്റെഫി സേവ്യർ, മേക്കപ്പ് – റഷീദ് അഹമ്മദ്, സൗണ്ട് ഡിസൈൻ – ശങ്കരൻ എ.എസ്., കെ.സി. സിദ്ധാർത്ഥൻ, സൗണ്ട് മിക്സിങ് – വിഷ്ണു സുജാതൻ, പ്രൊഡക്ഷൻ കൺട്രോളർ – ഡിക്സൺ പൊടുത്താസ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ – ജിബിൻ ജോൺ, ഫസ്റ്റ് അസ്സോസിയേറ്റ് ഡയറക്ടർ – ഓസ്റ്റിൻ എബ്രഹാം, അഡ്മിനിസ്ട്രേഷൻ ആൻഡ് ഡിസ്ട്രിബൂഷൻ ഹെഡ് – ബബിൻ ബാബു, സ്റ്റിൽസ് – ബിജിത് ധർമടം, മാർക്കറ്റിംഗ് – സൗത്ത് ഫ്രെയിംസ് എന്റർടൈൻമെന്റ്, ഡിജിറ്റൽ മാർക്കറ്റിംഗ് – ഒബ്സ്ക്യൂറ എന്റർടൈൻമെന്റ്, അഡ്വെർടൈസിങ് – ബ്രിങ് ഫോർത്ത്, വി.എഫ്.എക്സ്. – പ്രോമൈസ് സ്റ്റുഡിയോസ്, പബ്ലിസിറ്റി ഡിസൈൻ – ടെൻ പോയിന്റ്, പി.ആർ.ഒ. – പ്രതീഷ് ശേഖർ.

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.