PRAVASI

ആത്മാവിൻ്റെ യാത്ര

Blog Image

നോവിൽ കുതിർന്ന വരികളിൽ
വാക്കുകളായി പിറന്നവളാണു ഞാൻ
കണ്ണുനീർ മുത്തുകളാൽ ജീവിതം -
പനിനീർപൂക്കളായി കാഴ്ചവെച്ചവൾ

പ്രണയം എന്ന പകലിരവിൽ..
കണ്ണുകൾ നിറഞ്ഞ സ്വപ്നങ്ങളോട്
ആശകൾ കൊണ്ടു രാജ്ഞിയായവൾ
നിഴലുകൾക്കിടയിൽ സ്നേഹമൊഴിയാൻ..

മാതൃത്വമെന്നൊരു മഹാ സാഗരത്തിൽ
നന്മയുടെ തുളസീപാത്രമായി ഞാൻ
ചിരികളും കളികളും നിറഞ്ഞ
പുതിയ ഹൃദയങ്ങൾക്കു ജന്മംനല്കിയവൾ

കാലം മാറും.. കൂട്ടുകാരുടെ വിളികളും
നിശബ്ദമാകുമ്പോൾ കൂരിരുൾ കൂട്ടിൽ
വേദനയുടെ കുഴിയിൽനിന്നും ഞാൻ
മനസ്സിന്റെ മലമുകളിൽ കയറിയവൾ

ഒറ്റപ്പെടൽ  എന്നത് ഇനി ശാപമല്ല
സ്വാതന്ത്ര്യത്തിന്റെ സംഗീതമാണ്
പുസ്തകങ്ങളുടെ സുഗന്ധത്തിൽ -
നിരാവരണമായെൻ ആത്മാവിനെ കണ്ടെത്തും...

ഇന്നിലെ ഏകാന്തതകളെ സ്നേഹിക്കുന്നവൾ
ഒരുവേള മൗനം മാത്രം സാക്ഷിയായാലും -
അതിൽ ഒളിഞ്ഞിരിക്കുന്നു എന്റെ സമാധാനം 
ആത്മാവിന്റെ ആനന്ത സംഗീതം
ആത്മാവിന്റെ ആനന്ത സംഗീതം..

അഞ്ജലി കൃഷ്ണ ,വടക്കനാര്യാട്   

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.