ചിക്കാഗോ: നാല്പതാമത് പിസിനാക് കോൺഫെറെൻസിന്റെ രണ്ടാം ദിനമായ ജൂലൈ 3 വെള്ളിയാഴ്ച രാവിലെ എട്ടര മണിക്ക് ശുശ്രൂഷയിലെ വിജയം എന്ന വിഷയത്തെ കുറിച്ചുള്ള സെമിനാർ നടക്കും. പ്രധാന സമ്മേളന വേദിയിൽ നടക്കുന്ന സെമിനാറിൽ പാസ്റ്റർ കെ ഓ ജോൺസൺ അധ്യക്ഷനാകും. പാസ്റ്റർ മാത്യു ഡി ജോർജ്, ഡോ ജോൺസൺ ജോർജ് എന്നിവർ പ്രസംഗിക്കും.
രാവിലെ 10ന് ആരംഭിക്കുന്ന മറ്റൊരു സെമിനാറിൽ പാസ്റ്റർ ജോബി ദാനിയേൽ അധ്യക്ഷനായിരിക്കും ഡോക്ടർ സജി ഫിലിപ്പ്,പാസ്റ്റർ സതീഷ് കുമാർ എന്നിവർ പ്രസംഗിക്കും
ഉച്ചയ്ക്ക് ഒന്നരയ്ക്ക് എഫിഫാനി റൂമിൽ റൈറ്റേഴ്സ് ഫോറത്തിന്റെ മീറ്റിംഗ് നടക്കും പ്രസിഡന്റ് രാജൻ ആര്യപള്ളി അധ്യക്ഷൻ ആയിരിക്കും. നിബു വെള്ളവന്താനം സ്വാഗതം പറയും. റവ ജോർജ് മാത്യു പുതുപ്പള്ളി അച്ഛൻ സന്ദേശം നൽകും. അവാർഡ് വിതരണവും, ബ്രദർ കെ എം ഈപ്പൻ, പാസ്റ്റർ സാംകുട്ടി മത്തായി, സൂസൻ ബി ജോൺ എന്നിവരെ ആദരിക്കുന്ന ചടങ്ങും നടക്കും.
ഇതേസമയം നിർമ്മാണ ബി റൂമിൽ ലീഡർഷിപ്പ് എംപവർ മെന്റ് സെമിനാർ നടക്കും പാസ്റ്റർ ജോയ് പുന്നൂസ് അധ്യക്ഷനായിരിക്കും പാസ്റ്റർ കോശി വൈദ്യൻ, സണ്ണി ഫിലിപ്പ്, ഫിന്നി എബ്രഹാം എന്നിവർ സെമിനാറിൽ പങ്കെടുത്ത് സംസാരിക്കും.
ഉച്ചകഴിഞ്ഞ് മൂന്നുമണിക്ക് ജനറൽബോഡി മീറ്റിംഗ് പ്രധാന ഓഡിറ്റോറിയത്തിൽ നടക്കും. നാഷണൽ കൺവീനർ പാസ്റ്റർ ജോർജ് കേ സ്റ്റീഫൻസൺ അധ്യക്ഷത വഹിക്കുന്ന പൊതു യോഗത്തിൽ കഴിഞ്ഞ പിസിനാക് കോൺഫറൻസ് റിപ്പോർട്ടുകൾ മുൻ നാഷണൽ കൺവീനർ പാസ്റ്റർ ഫിന്നി ആലുമൂട്ടിൽ,സെക്രട്ടറി രാജു പൊന്നൊലിൽ,ട്രഷറർ ബ്രദർ ബിജു തോമസ് എന്നിവർ അവതരിപ്പിക്കും. ഈ സമ്മേളനത്തിൽ വച്ച് 41 മത് പിസിനാക് കോൺഫറൻസിന്റെ സ്ഥലം തീരുമാനിക്കും. 2028ലാണ് അടുത്ത സമ്മേളനം. വിവിധ സംസ്ഥാനങ്ങളിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട നാഷണൽ കമ്മിറ്റി അംഗങ്ങളെയും പൊതുയോഗത്തിൽ പരിചയപ്പെടുത്തും. പി സി നാക് ഫോക്കസ് ഗ്രൂപ്പിന്റെ അവലോകനം പാസ്റ്റർ ജോർജ് മാത്യു നടത്തും
ഷാമ്പർഗ് റൂമിൽ ഉച്ചതിരിഞ്ഞ് ഒന്നര മണി മുതൽ ലേഡീസ് മീറ്റിംഗ് നടക്കും. ജീനാ വിൽസൺ അധ്യക്ഷത വഹിക്കുന്ന ലേഡീസ് മീറ്റിങ്ങിൽ ഡോക്ടർ ജൂഡി പ ട്ടാശ്ശേരി ഡോ ആനി ജോർജ് എന്നിവർ പ്രസംഗിക്കും.
വെള്ളിയാഴ്ച വൈകിട്ടത്തെ മീറ്റിങ്ങിൽ പാസ്റ്റർ ജോൺ തോമസ് അധ്യക്ഷനാകും. പാസ്റ്റർ അനീഷ് കൊല്ലം, പാസ്റ്റർ ജോർജ് പി ചാക്കോ, പാസ്റ്റർ സാബു വർഗീസ് എന്നിവർ പ്രസംഗിക്കും
വൈകിട്ട് 10 ആരംഭിക്കുന്ന ടാരി മീറ്റിങ്ങിൽ പാസ്റ്റർ ബാബു കുമ്പഴ അധ്യക്ഷത വഹിക്കും പാസ്റ്റർ സാം ചുങ്കത്ത്, പാസ്റ്റർ എബി മാമൻ എന്നിവർ ശുശ്രൂഷക്ക് നേതൃത്വം നൽകും.


