PRAVASI

പിസിനാക് കോൺഫറൻസിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസും സഭയും ചർച്ചാവിഷയമാക്കുന്നു. പാസ്റ്റർ തോമസ് കുര്യൻ മോഡറേറ്റർ

Blog Image

ചിക്കാഗോ : ജൂലൈ രണ്ടിന് ചിക്കാഗോയിൽ ആരംഭിക്കുന്ന നാല്പതാമത് പിസിനാക് കോൺഫറൻസിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ സ്വാധീനം സഭകളിൽ  എന്ന വിഷയം പഠനത്തിന് വിധേയമാക്കും. പാസ്റ്റർ തോമസ് കുര്യൻ മോഡറേറ്റർ  ആകുന്ന സെമിനാറിൽ പാസ്റ്റർ മൈക്കിൾ മാത്യൂസ് മുഖ്യപ്രഭാഷണം നടത്തും. ഓറൽ റോബർട്ട്സ് യൂണിവേഴ്സിറ്റിയിലെ എ ഐ ഡിപ്പാർട്മെന്റ് ഡയറക്ടർ ആണ് പാസ്റ്റർ മൈക്കിൾ മാത്യൂസ്. ജൂലൈ 4 ശനിയാഴ്ച 2:45 ന് പ്രധാന വേദിയുടെ രണ്ടാം നിലയിലുള്ള ഷാബർഗ് ബാൾ റൂമിലാണ് സെമിനാർ നടക്കുന്നത്. മനുഷ്യനിർമ്മിതമായ കൃത്രിമ ബുദ്ധിയുടെ നുഴഞ്ഞുകയറ്റം മനുഷ്യരുടെ സാമൂഹ്യ ജീവിതത്തിൽ ക്രമേണ വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ വിശ്വാസ സമൂഹത്തിന് ആവശ്യമായ മുന്നറിയിപ്പുകൾ നൽകുകയാണ് ഈ സെമിനാറിന്റെ ഉദ്ദേശം.

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.