പാലക്കാട് മലമ്പുഴ ആനക്കല്ലിൽ മദ്യപാനത്തിനിടയിലുണ്ടായ തർക്കത്തെ തുടർന്ന് രണ്ടാനച്ഛനെ യുവാവ് കുത്തിക്കൊന്നു. കുരുത്തിക്കടവ് സ്വദേശി വിനോദാണ് കൊല്ലപ്പെട്ടത്. സംഭവത്തിന് ശേഷം ഒളിവിൽ പോയ പ്രതി സതീഷിനായി പോലീസ് അന്വേഷണം ശക്തമാക്കി. ശനിയാഴ്ച രാത്രി പതിനൊന്ന് മണിയോടെയായിരുന്നു കൊലപാതകം നടന്നത്.
ഇരുവരും സ്ഥിരമായി ഒരുമിച്ചിരുന്ന് മദ്യം കഴിക്കുന്നത് പതിവായിരുന്നു. സംഭവദിവസവും പതിവുപോലെ മദ്യപിക്കുന്നതിനിടയിൽ സതീഷ് വീണ്ടും മദ്യം ആവശ്യപ്പെട്ടത് വിനോദിന് ഇഷ്ടപ്പെടാതെ വന്നതോടെയാണ് വാക്കുതർക്കവും പിന്നീട് കൊലപാതകത്തിലും കലാശിച്ചത്. വിനോദ് മരണപ്പെട്ടെന്ന് ഉറപ്പുവരുത്തിയ ഉടൻ പ്രതി വീട്ടിൽ നിന്നും രക്ഷപ്പെടുകയായിരുന്നു. അതേസമയം നടപടികൾ പൂർത്തിയാക്കി മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.

