PRAVASI

അമേരിക്കൻ പാസ്പോർട്ട് കൈവശമുള്ളവർ പൗരന്മാരാണോ?!

Blog Image

ലാസ് വേഗസ്: പ്രെസിഡൻറ് ട്രംപിന്റെ പുതുക്കിയ കുടിയേറ്റ നിയമം മൂലമുണ്ടായ സന്ദേഹങ്ങൾ അടങ്ങുന്നില്ല .  പൗരത്വ നിയമ ഭേദഗതികളിൽ നമ്മൾ അറിഞ്ഞിരിക്കേണ്ട ചില വസ്തുതകൾ ഇവിടെ പ്രതിബാധിക്കുകയാണ്. അമേരിക്കൻ പാസ്സ്‌പോർട്ട് കൈവശമുണ്ടെങ്കിൽ അതുകൊണ്ടു മാത്രം പൗരത്വം തെളിയിക്കാനാവില്ല. താഴെ പറയുന്ന ഗണങ്ങളിൽ പെട്ടവർ പാസ്പോർട്ട് ഇല്ലങ്കിലും അമേരിക്കൻ പൗരന്മാരായി പരിഗണിക്കപ്പെടും .  

1. അമേരിക്കൻ പൗരത്വം ഉള്ള മാതാപിതാക്കളുടെ മക്കൾ ലോകത്ത് എവിടെ ജനിച്ചാലും അവർ അമേരിക്കക്കാരാണ്.
2. അമേരിക്കൻ പൗരത്വം ഉള്ള ഒരു മാതാവിന്റേയോ പിതാവിന്റെയോ മക്കൾ ലോകത്ത് എവിടെ ജനിച്ചാലും അവർ അമേരിക്കക്കാരാണ്.
3. അമേരിക്കയിൽ നിയമപരമായി ജനിക്കുന്നവർ ഏതുരാജ്യക്കാരാണെങ്കിലും  (ഇതുവരെ) അമേരിക്കനാണ്.

മുകളിൽ പറഞ്ഞവർക്ക് പാസ്പോർട്ട് ലഭിക്കാൻ അമേരിക്കൻ സർക്കാരിന്റെ ജനന സർട്ടിഫിക്കറ്റ് മാത്രം മതിയാകും .

4. ഗ്രീൻകാർഡിൽ അമേരിക്കയിൽ വന്നവർ നല്ലനടപ്പനുസരിച്ച് കൃത്യം അഞ്ച് വർഷങ്ങൾ കഴിയുമ്പോൾ അമേരിക്കൻ പൗരത്വത്തിന് അപേക്ഷിക്കാനുള്ള യോഗ്യത നിലവിൽ വരും. അതനുസരിച്ച് എമിഗ്രെഷൻ വകുപ്പിന്റെ N-400 എന്ന അപേക്ഷയിൽ മതിയായ തുക അടച്ച് അപേക്ഷിക്കണം . നടപടിക്രമങ്ങൾ ശരിയായ രീതിയിലാണെങ്കിൽ ആറ്‌ മാസത്തിനകം പൗരത്വം അംഗീകരിക്കും. സത്യപ്രതിജ്ഞ ചടങ്ങിന് ശേഷം പൗരത്വരേഖ അടങ്ങിയ സർട്ടിഫിക്കറ്റ് കിട്ടും .  നാച്ചുറലൈസെഷൻ സർട്ടിഫിക്കറ്റ് എന്ന ഈ രേഖ കൊണ്ട് അമേരിക്കൻ പാസ്സ്പോർട്ടിന് അപേക്ഷ സമർപ്പിക്കാം . 

5. ഗ്രീൻകാർഡിൽ കുട്ടികളുമായി അമേരിക്കയിൽ വന്നവർ (നമ്പർ 4 ൽ പറഞ്ഞവർ) ശ്രദ്ധിക്കേണ്ട വളരെ പ്രധാന കാര്യമാണ് ഇനി പറയുന്നത് .  നിങ്ങളുടെ കുട്ടികൾ അമേരിക്കയിൽ ജനിച്ചവർ അല്ല . അവരുടെ ജനന സർട്ടിഫിക്കറ്റ് വേറെ ഒരു രാജ്യത്തിലെ ആയിരിക്കാം. നിങ്ങൾക്ക് അമേരിക്കൻ പൗരത്വം കിട്ടുന്ന സമയത്ത് അവർ പതിനെട്ട് വയസ്സിന് താഴെ ഉള്ളവർ ആണെങ്കിൽ  ആ കുട്ടികളും അമേരിക്കൻ പൗരന്മാരായി കണക്കാക്കും. അവർക്ക് നിങ്ങളുടെ പൗരത്വ രേഖ കൊണ്ട് പാസ്സ്പോർട്ടും  ലഭിക്കും, പക്ഷെ അവർക്ക് പൗരത്വ രേഖ കൈവശമുണ്ടാവില്ല. പതിനെട്ട് വയസ്സ് കഴിഞ്ഞ് പാസ്പോർട്ട് നഷ്ടപ്പെട്ടാൽ, പൗരത്വ രേഖ ഉണ്ടായിരുന്ന  മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല എങ്കിൽ വലിയ നിയമ പ്രശ്നത്തിലേക്ക് കാര്യങ്ങൾ പോകുവാൻ വഴിയുണ്ട് .  

വിദേശത്ത് ജനിച്ചവരും അമേരിക്കൻ പാസ്സ്‌പോർട്ട് കൈവശം ഉള്ളവരും എന്നാൽ പൗരത്വരേഖ ഇതുവരെ എടുത്തിട്ടില്ലാത്തവരും എമിഗ്രെഷൻ വകുപ്പിന്റെ N-600 എന്ന അപേക്ഷയിൽ 1385.00 ഡോളർ അടച്ച് സർട്ടിഫിക്കറ്റ് ഓഫ് സിറ്റിസൺഷിപ്പിന് അപേക്ഷിക്കേണ്ടതാണ്. അപേക്ഷകൾ അംഗീകരിച്ചാൽ പൗരത്വത്തിനുള്ള അതേ നടപടിക്രമങ്ങൾ തന്നെയാണ് ഇതിനും .  https://www.uscis.gov/n-600

N-600 അപേക്ഷ, അമേരിക്കൻ പൗരനാണ് എന്ന് തെളിയിപ്പിക്കാനുള്ള രേഖയ്ക്കുള്ളതാണ് (സർട്ടിഫിക്കറ്റ് ഓഫ് സിറ്റിസൺഷിപ്).
N-400 അപേക്ഷ, അമേരിക്കൻ പൗരത്വത്തിനുള്ളതാണ് (സർട്ടിഫിക്കറ്റ് ഓഫ് നാച്ചുറലൈസേഷൻ).

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.