PRAVASI

അപു ജോണ്‍ ജോസഫ് അമേരിക്കയില്‍

Blog Image

കേരളാ കോൺഗ്രസ്‌ സ്റ്റേറ്റ് കോ ഓർഡിനേറ്ററും കേരളാ കോൺഗ്രസ്‌ ചെയർമാനും മുൻ മന്ത്രിയുമായ പി ജെ ജോസഫിന്റെ മകനുമായ അപു ജോൺ ജോസഫ് 17ാം തിയതി അമേരിക്കയിൽ എത്തിച്ചേരും. വിവിധ കലാ സാംസ്‌കാരിക സംഘടനകളുടെയും മത സംഘടനകളുടെയും ക്ഷണപ്രകാരം എത്തുന്ന അപു ജോൺ ജോസഫ് ന്യൂയോർക്ക്, ഫീനിക്സ്‌, മയാമി, ഷിക്കാഗോ എന്നീ പ്രദേശങ്ങളിൽ വിവിധ സമ്മേളനങ്ങളിൽ പങ്കെടുക്കുന്നതാണ്.
ഒക്ടോബര്‍ 17-19 (ന്യൂയോര്‍ക്ക്), 20-21 (ഫീനിക്സ്), 22-23 (മയാമി), 24 (മിനിയാപോളിസ്), 25-26 (ചിക്കാഗോ), 27 (ന്യൂജേഴ്സി), 28-ന് നാട്ടിലേക്ക് മടങ്ങും.
ഇലക്ട്രോണിക്സ് ആന്‍ഡ് കമ്മ്യൂണിക്കേഷനില്‍ ബി.ടെക് ബിരുദം നേടിയ അപു 15 വര്‍ഷം ടെക്നോ പാര്‍ക്കിലും പിന്നീട് സ്വിറ്റ്സര്‍ലന്‍ഡിലും ജോലി ചെയ്തു. കേരളാ കോണ്‍ഗ്രസ് സംസ്ഥാന കമ്മിറ്റി അംഗം, സ്റ്റിയറിംഗ് കമ്മിറ്റി അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. ഇപ്പോള്‍ പാര്‍ട്ടി സ്റ്റേറ്റ് കോ-ഓര്‍ഡിനേറ്റര്‍ എന്ന നിലയില്‍ സജീവമായി രാഷ്ട്രീയത്തില്‍ പ്രവര്‍ത്തിക്കുന്നു.
 യു എസ്‌ എ നമ്പർ- 860  680  9310
അദ്ദേഹത്തിന്റെ വാട്സ് അപ് നമ്പർ +91 95447 31230

അപു ജോണ്‍ ജോസഫ് 

 

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.