PRAVASI

അനുപമയും ദിവ്യയും മുഖാമുഖം? തദ്ദേശവകുപ്പിൽ ഒരേ ലക്ഷ്യത്തിനായി രണ്ട് പദ്ധതികൾ പ്രഖ്യാപിച്ച് ഐഎഎസ് പോര്

Blog Image

കേരളത്തിലെ തദ്ദേശ സ്വയംഭരണ വകുപ്പിൽ മാലിന്യസംസ്കരണവുമായി ബന്ധപ്പെട്ട് ഐഎഎസ് ഉദ്യോഗസ്ഥർ തമ്മിൽ അഭിപ്രായവ്യത്യാസമെന്ന് റിപ്പോർട്ട്. വകുപ്പ് സെക്രട്ടറി ടി.വി. അനുപമയും പ്രിൻസിപ്പൽ ഡയറക്ടർ ദിവ്യ എസ്. അയ്യരും ഒരേ ലക്ഷ്യത്തിനായി രണ്ട് വ്യത്യസ്ത പദ്ധതികൾ പ്രഖ്യാപിച്ചതാണ് പുതിയ വിവാദത്തിന് കാരണമായിരിക്കുന്നത്.

ടി.വി. അനുപമയുടെ നേതൃത്വത്തിൽ ‘നിർമലം’ എന്ന പേരിൽ പദ്ധതി ആരംഭിച്ചപ്പോൾ, ഇതിൽ തനിക്ക് വേണ്ടത്ര പ്രാധാന്യം ലഭിച്ചില്ലെന്ന് കാട്ടി ദിവ്യ എസ്. അയ്യർ മന്ത്രി കെ.എം. ഷാജിക്ക് പരാതി നൽകുകയായിരുന്നു. ഇതിനു പിന്നാലെയാണ് ദിവ്യയുടെ നേതൃത്വത്തിൽ ‘ഐ.സി. 100 ചലഞ്ച്’ എന്ന മറ്റൊരു പുതിയ പദ്ധതിയും പ്രഖ്യാപിച്ചത്.

രണ്ട് പദ്ധതികളുടെയും ലക്ഷ്യങ്ങൾ ഒന്നുതന്നെയായതിനാൽ തദ്ദേശ സ്ഥാപനങ്ങളിൽ വലിയ ആശയക്കുഴപ്പമാണ് ഇത് സൃഷ്ടിച്ചിരിക്കുന്നത്. ഉദ്യോഗസ്ഥർ തമ്മിലുള്ള ഈ ചേരിപ്പോർ ഭരണതലത്തിലും വലിയ ചർച്ചകൾക്ക് വഴിതുറന്നിരിക്കുകയാണ്.

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.