PRAVASI

അനു സിത്താര മെഗാ ഷോ സിനി ഫ്യൂഷന്‍-2026' എൽമോണ്ട്: ടിക്കറ്റ് വിതരണ ഉൽഘാടനം നിർവഹിച്ചു

Blog Image

ന്യൂയോര്‍ക്ക്:  ന്യൂ യോർക്ക് എൽമോന്റിൽ വെച്ച് നടത്തുന്ന  അനു സിത്താര ആൻഡ് ടീമിന്റെ ഷോയുടെ  ടിക്കറ്റ്   വിതരണ ഉൽഘാടനം മെയിൻ സ്പോൺസർ ആയ തോമസ് സക്രിയക്ക് നൽകി  ലീല മാരേട്ട്   നിർവഹിച്ചു.  ഫൊക്കാന ട്രസ്റ്റീ സെക്രട്ടറി ബിജു ജോൺ, റീജണൽ വൈസ് പ്രസിഡന്റ് ലാജി തോമസ്, ഡോൺ തോമസ് എന്നിവരും പങ്കെടുത്തു.

ചിരിക്കാനും ചിന്തിക്കാനുമുള്ള സ്ക്രിപ്റ്റുകളും  തമാശകൾ കേട്ട് കാണികളെ  പ്രകമ്പനം കൊള്ളിക്കാനും നല്ല ഒരു നിർത്ത ,സംഗീത സായാന്നതിനും അനു സിത്താരയുടെ പത്തു അംഗ ടീം മെയ് 10 ഞായറാഴ്ച വൈകിട്ട്  @5.00 PM സിറോ മലബാർ കത്തോലിക് ഓഡിറ്റോറിയത്തിൽ മായാജാലം സൃഷ്‌ടിക്കുബോൾ (1510 Depaul  Street , Elmont , NY 11003) നിങ്ങൾക്കു ഏവർക്കും ഇതിലേക്ക്  സ്വാഗതം.
 
സ്‌കൂള്‍ കലോല്‍സവ വേദികളിലൂടെ ശ്രദ്ധിക്കപ്പെട്ട നര്‍ത്തകിയായി സിനിമയിലെത്തിയ നടി അനു സിത്താര, ഏഷ്യാനെറ്റിലെ ബഡായി ബംഗ്ലാവിലൂടെ പ്രേക്ഷകരുടെ മനം കവര്‍ന്ന മോഡലും ടെലിവിഷന്‍ അവതാരകയും നടിയുമായ ആര്യ, അനുഗ്രഹീത ഗായകന്‍ വിപിന്‍ സേവ്യര്‍, ടെലിവിഷന്‍ ഷോകളിലൂടെ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന മിമിക്രി  കലാകാരന്‍  രാജേഷ് അടിമാലി,  എന്നിവര്‍ക്കൊപ്പം കാര്‍ത്തിക, സുനുല്‍ പാറയ്ക്കല്‍, അഖില്‍ കവലിയൂര്‍, റോണി റാഫേല്‍, ജസ്റ്റിന്‍ പോള്‍ തുടങ്ങിയവരും അണിനിരക്കുന്ന മെഗാ ഷോ ആണ് 'സിനി ഫ്യൂഷന്‍-2026'.

ഫൊക്കാനയുടെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ആവിഷ്‌കരിച്ചിരിക്കുന്ന ഭവന നിര്‍മാണ പദ്ധതിക്കായി പ്രമുഖ ചലചിത്ര പ്രതിഭകള്‍ ഉള്‍പ്പെടെയുള്ളവരെ അണിനിരത്തി മെഗാ ഷോ സിനി ഫ്യൂഷന്‍-2026' അരങ്ങേറുന്നത് . .

അമേരിക്കൻ മലയാളികളുടെ ഇടയിൽ സുപരിചിതനായ തോമസ് സക്കറിയ (സുജിത് മൂലയിൽ ) Index Wealth Solution INC , ഈ ഷോയുടെ മെയിൻ സ്പോൺസർ ആണ്.  


 കൂടുതൽ വിവരങ്ങൾക്ക് : ലീല മാരേട്ട് : 646-539-8443
                                                    ബിജു ജോൺ :516-445-1873

നിങ്ങളെ ഓരോരുത്തരെയും ഈ ഷോ കാണുവാൻ വേണ്ടി വിനീത പൂർവ്വം  ക്ഷണിക്കുന്നതായി റീജണൽ വൈസ് പ്രസിഡന്റ് ലാജി തോമസ് അറിയിച്ചു. .

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.