ഡിട്രോയിറ്റ് സെ.മേരീസ് ക്നാനായ കത്തോലിക്ക ഇടവകയിൽ വാർഷിക ധ്യാനം മാർച്ച് 13,14,15 എന്നീ തീയതികളിൽ നടത്തപ്പെട്ടു .
ധ്യാനം നയിച്ചത് റവ. ഫാ .ജോയി ചേറാടിയിൽ CMF ആയിരുന്നു . അനുരഞ്ജന ശുശ്രൂഷക്കു നേത്രുത്വം നൽകിയത് . റവ ഫാ. ഡിജൻ മൈക്കിൾ OFM CAP ,റവ. ഫാ.വിൽസൺ കണ്ടൻകരി എന്നിവരായിരുന്നു .സൺഡേ സ്‌കൂൾ കുട്ടികൾക്കും , യുവാക്കൾക്കും നടത്തിയ ധ്യാനം നയിച്ചത് റവ .ഫാ.ജോബിൻ ജോസെഫ് ആയിരുന്നു .ഇടവക വികാരി റവ .ഫാ . ജോസെഫ് തറയ്ക്കൽ കൈക്കാരന്മാരായ സെബാസ്ററ്യൻ വഞ്ചിത്താനത്ത് ,സേവ്യർ തോട്ടം എന്നിവരോടൊപ്പം പാരീഷ് കൗൺസിൽ അംഗങ്ങൾ ധ്യാനത്തിന്റെ വിജയത്തിനായി പ്രവർത്തിച്ചു .


