PRAVASI

ചിക്കാഗോ സെന്റ് മേരീസിൽ വാർഷിക ധ്യാനം

Blog Image

ചിക്കാഗോ: മോർട്ടൻ ഗ്രോവ് സെന്റ് മേരീസ് ക്നാനായ കത്തോലിക്ക ദേവാലയത്തിൽ വലിയ നോയമ്പിനോടനുബന്ധിച്ചുള്ള വാർഷിക ധ്യാനം മാർച്ച് 12 മുതൽ 15 വരെ തീയതികളിൽ നടത്തപ്പെടുന്നു . പ്രസിദ്ധ വചന പ്രഘോഷകനായ

ആണ് ഈ വർഷത്തെ ധ്യാനത്തിന് നേതൃത്വം നൽകുന്നത്. മാർച്ച് 12 നു വൈകുന്നേരം 7 മുതൽ 9 വരെയും മാർച്ച് 13 വെള്ളിയാഴ്ച രാവിലെ 10 മുതൽ വെകുന്നേരം 6 മണിവരെയും മാർച്ച് 14 ശനിയാഴ്ച രാവിലെ 10 മുതൽ 5 മണി വരെയും മാർച്ച് 15 ഞായറാഴ്ച രാവിലെ 10 മുതൽ 5 മണിവരെയുമാണ് മുതിർന്നവർക്കുള്ള ഈ ധ്യാനം ക്രമീകരിച്ചിരിക്കുന്നത്.

സൺ‌ഡേ സ്കൂൾ കുട്ടികൾക്കായി മാർച്ച് 14, 15 (ശനി, ഞായർ) ദിവസങ്ങളിൽ അനോയിന്റിങ് ഫയർ കത്തോലിക് യൂത്ത് മിനിസ്ട്രി ( Anointing Fire Catholic Ministry) നയിക്കുന്ന ധ്യാനവും ക്രമീകരിച്ചിട്ടുണ്ട്. ശനി, ഞായർ ദിവസങ്ങളിൽ രാവിലെ 10 മുതൽ വൈകുന്നേരം 5 വരെയാണ് കുട്ടികൾക്കുള്ള ഈ ധ്യാനം ക്രമീകരിച്ചിരിക്കുന്നത്.

ഇടവക ജനങ്ങളുടെ ആദ്ധ്യാത്മികമായ പുരോഗതിക്കു വാർഷിക ധ്യാനം വലിയ പങ്കു വഹിക്കുന്നു എന്നും സാധിക്കുന്ന എല്ലാവരും തങ്ങളുടെ ഷെഡ്യൂൾ ക്രമീകരിച്ച് ഈ ധ്യാനത്തിൽ പങ്കെടുക്കണമെന്ന് വികാരി ഫാ. സിജു മുടക്കോടിൽ അഭ്യർത്ഥിച്ചു. അതോടൊപ്പം എല്ലാ സൺ‌ഡേ സ്കൂൾ കുട്ടികളെയും ശനി, ഞായർ ദിവസങ്ങളിലെ ധ്യാനത്തിൽ പങ്കെടുപ്പിക്കുവാൻ മാതാപിതാക്കൾ ശ്രദ്ധിക്കണമെന്ന് അസിസ്റ്റന്റ് വികാരി അനീഷ് മാവേലിപുത്തൻപുരയിലും ഡി.ആർ. ഇ. സജി പൂതൃക്കയിലും അഭ്യർത്ഥിച്ചു. ധ്യാനത്തിന്റെ ക്രമീകരണങ്ങൾക്ക് സി. സിൽവേറിയോസ്, സി. ജസ്സീന, കൈക്കാരന്മാരായ സേവ്യർ നടുപ്പറമ്പിൽ, സണ്ണി കണ്ണാല, ജോബി പോളക്കൽ, മജോ കുന്നശ്ശേരി, ഫെലിക്സ് പാലകൻ എന്നിവരും പ്രാർത്ഥന ഗ്രൂപ്പ് അംഗങ്ങളും നേതൃത്വം നൽകും.

ഫാ. മാത്യു ആശാരിപ്പറമ്പിൽ

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.