PRAVASI

കുറഞ്ഞുപോയ ഒരു മാർക്ക് രണ്ടാം പരീക്ഷയിൽ നേടി; ആൻ വർഷയ്ക്ക് പത്താം ക്ലാസിൽ മുഴുവൻ മാർക്ക്

Blog Image

കോട്ടയം: സിബിഎസ്ഇ പത്താം ക്ലാസിലെ ഒന്നാം പരീക്ഷയിൽ കുറഞ്ഞുപോയ ഒരു മാർക്ക് രണ്ടാം പരീഷയിൽ തിരിച്ചുപിടിച്ചതോടെ ആൻ വർഷ സുനേഷിന് സമ്പൂർണ വിജയം. രാജഗിരി ക്രിസ്തു ജയന്തി പബ്ലിക് സ്കൂ ളിലെ വിദ്യാർഥിനിയായിരുന്ന ആൻ വർഷയ്ക്ക് ആദ്യ പരീക്ഷയുടെ ഫലം വന്നപ്പോ ൾ സോഷ്യസ് സയൻസ് തിയറി പരീക്ഷയിൽ എൺപതി ൽ 79 മാർക്കായിരുന്നു ലഭിച്ച ത്. മറ്റെല്ലാ വിഷയങ്ങൾക്കും മുഴുവൻ മാർക്ക് കിട്ടിയപ്പോ ൾ ഈ ഒരു മാർക്കിൻ്റെ കുറവുമൂലം ആകെയുള്ള അറുന്നൂറിൽ 599 മാർക്കേ കിട്ടിയു ള്ളൂ.

എന്നാൽ ഇതുകൊണ്ട് സംതൃപ്‌തയാകാൻ ആൻ വർഷ തയാറായില്ല. സിബിഎ സ്ഇ പുതുതായി ഏർപ്പെടുത്തിയ രണ്ടാം പരീക്ഷ എന്ന അവസരം ഉപയോഗിക്കാൻ ആൻ തീരുമാനിക്കുകയായിരുന്നു. ശനിയാഴ്ചയാണ് ര ണ്ടാം പരീക്ഷയുടെ ഫലം വ ന്നത്. ഇതോടെ സോഷ്യൽ സയൻസിനും 80 മാർക്ക് കിട്ടുകയും അറുന്നൂറിൽ അറുനൂറും നേടി പത്താം ക്ലാസ് വിജയം സമ്പൂർണമാകുകയും ചെയ്തു.

കോട്ടയം കല്ലറ പുത്തൻപള്ളി ഡോ . സുനേഷ് തമ്പി അരിച്ചിറ (ബിസിനസ്) യുടെയും കുറുപ്പന്തറ കണ്ണച്ചാൻപറമ്പിൽ ബേബിൻ കോര (മാനേജർ, കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ്) യുടെയും മകളാണ് ആൻ വർഷ. ഇപ്പോൾ മാന്നാനം കെഇ ഇംഗ്ലീഷ് മീഡിയം സ്‌കൂളിൽ മാത്‌സും കംപ്യൂട്ട ർ സയൻസും എടുത്ത് പ്ലസ് വണിനു പഠിക്കുകയാണ്.

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.