PRAVASI

അനന്തപുരി വിശേഷങ്ങൾ

Blog Image

ആലപ്പുഴ ജില്ലയിൽ കുട്ടനാട്ടിലെ  പുളിങ്കുന്ന് ഗ്രാമത്തിൽ ബാല്യകാലം ജീവിച്ചു തീർത്ത ഒരു കുടുംബത്തിലെ അംഗമാണ് ഞാൻ. പുളിങ്കുന്ന് സെൻ്റ് ജോസഫ് സ്കൂളിൽ സ്കൂൾ  വിദ്യാഭ്യാസം പൂർത്തിയാക്കിയ ശേഷം കോളേജ് നികാഭ്യാസം ചങ്ങനാശ്ശേരിയിലെ SB കോളേജിൽ നിന്നുംപൂർത്തിയാക്കി. നിയമബിരുദത്തിനു  1990 കളിൽ തിരുവനന്തപുരം ലാ അക്കാദമിയിൽ ചേർന്നു. നിയമപഠനത്തിനു വേണ്ടിയാണ് ഞാൻ തിരുവനന്തപുരത്ത് എത്തുന്നത്.  ഇന്ന് നിങ്ങൾക്കറിയാവുന്ന . ഏകദേശം 35 വർഷത്തോളമായി അനന്തപുരിയുടെ ദൈനംദിന സ്പന്ദനങ്ങളെ തൊട്ടറിഞ്ഞ വ്യക്തിയെന്ന നിലയിൽ തലസ്ഥാനത്തെ കലാ സാമൂഹിക സാഹിത്യ മേഖലകളിലും ഭരണ സിരാകേന്ദ്രങ്ങളിലൂടെയും  ഇടപ്പെട്ട് പ്രവർത്തിക്കുന്നതിന് എനിക്ക് കഴിഞ്ഞിട്ടുണ്ട്,  കലയേയും സാഹിത്യത്തെയും ഏറെ ഇഷ്ടപ്പെടുന്ന ഒരു കലാസ്വാധകനാണ് ഞാൻ. 1990 കളിൽ നിന്നും അനന്തപുരിയുടെ വഴിത്താരകളിലൂടെ എൻ്റെ കാഴ്ച്ചയുടെ നാൾവഴികൾ ചികയുമ്പോൾ ഈ നഗരത്തെ ക്കുറിച്ച് ഓർക്കുവാനും പറയുവാനും  എനിക്ക്  ആയിരം നാവുകളാണ്. 90 കളിൽ നിന്നും തലസ്ഥാന നഗരം ഏറെ മാറിയിട്ടുണ്ട്, IT മേഘലയിലുണ്ടായ വളർച്ചയുടെ കുതിച്ചുച്ചാട്ടം  ഈ നഗരത്തെയും മാറ്റി മറിച്ചു.  അതിൽ വലിയ മാറ്റം സംഭവിച്ചത്  കഴക്കൂട്ടം മുതൽ തലസ്ഥാന നഗരി വരെയാണ്, എങ്കിലും തലസ്ഥാന നഗരത്തിൻ്റെ ഹൃദയ ഭാഗമായ സെക്രട്ടറിയേറ്റിനും പരിസര പ്രദേശങ്ങൾക്കും വലിയ മാറ്റം ഉണ്ടായിട്ടില്ലെന്നാണ് എൻ്റെ പക്ഷം. പൗരാണിക കാലം തൊട്ടുള്ള  തിരുവനന്തപുരത്തിൻ്റെ ഉള്ളറകളിലൂടെയും  എൻ്റെ നേരനുഭവങ്ങളിലൂടെ  നേരിട്ടറിഞ്ഞതും കണ്ടതും കേട്ടതും വായിച്ചറിഞ്ഞതുമായ അനന്തപുരിയുടെ സൗന്ദര്യത്തിൻ്റെ ഒരു നേർ പകർപ്പാണ്  ഈ ചെറിയ  കുറിപ്പുകളിലൂടെ നിങ്ങൾക്ക് മുന്നിലെത്തിക്കുവാൻ ഞാൻ ഒരു എളിയ ശ്രമം നടത്തുന്നത്, തിരുവനന്തപുരത്തിൻ്റെ  വിവിധ മേഖലകളിലെ വിശകലനങ്ങളിലേക്ക് ഞാൻ പിന്നാലെ വരും. കാത്തിരിക്കണം...വായിക്കണം,.... അഭിപ്രായങ്ങൾ പങ്കുവയ്ക്കണം

തിരുവനന്തപുരമെന്ന അനന്തപുരി
ആയിരം വർഷത്തോളം പഴക്കമുള്ള ഒരു ക്ഷേത്ര നഗരമാണ് തിരുവനന്തപുരം. വൈഷ്ണവ ക്ഷേത്രങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ട അനന്തപുരവും "ശ്രീ" എന്നർത്ഥം വരുന്ന "തിരു"  എന്ന പദവും കൂട്ടിയോജിപ്പിച്ചാണ് തിരുവനന്തപുരം എന്ന നഗരമുണ്ടാകുന്നത്. ധർമ്മരാജാവിൻ്റെ ഭരണക്കാലത്ത് രാജധാനി തിരുവനന്തപുരമാണെങ്കിലും നഗരത്തെ കോട്ടയ്ക്ക് പുറത്തേക്ക് വികസിപ്പിച്ചത് ഉത്രം തിരുനാൾ മാർത്താണ്ഡ മഹാരാജാവായിരുന്നു. ഉത്രം തിരുനാളിനു ശേഷം അധികാരമേറ്റ ആയിലും തിരുന്നാൾ ഇന്നത്തെ സെക്രട്ടറിയേറ്റിന് സ്ഥാനം കാണുകയും ഇന്ന് കാണുന്ന സെക്രട്ടറിയേറ്റ് മന്ദിരം പണി കഴിപ്പിക്കുകയും ചെയ്തു. അന്ന് തിരുവിതാംകൂർ ചീഫ് എഞ്ചിനീയറായിരുന്ന wc ബാർട്ടൺ ആയിരുന്നു സെക്രട്ടറിയേറ്റിൻ്റെ മുഖ്യശില്പ്പി.
അനന്തപുരിയുടെ തിലക കല്ലായ യൂണിവേഴ്സിറ്റി കോളേജിൻ്റെ മുഖ്യ കെട്ടിടവും ആയിലും തിരുനാൾ മഹാരാജാവ് പണികഴിപ്പിച്ചതാണ്. തിരുമല മുതൽ ശംഖുമുഖം വരെയും തിരുവല്ലം മുതൽ ഉള്ളൂർ വരെയുമായിരുന്നു അന്നത്തെ തിരുവനന്തപുരത്തിൻ്റെ വിസ്തൃതി. 1920 ൽ തിരുവനന്തപുരം മുൻസ്സിപ്പാലിറ്റി നിലവിൽ വന്നു. പിന്നീട് ചിത്തിര തിരുനാൾ മഹാരാജാവിൻ്റെ ഭരണക്കാലത്ത് മുൻസ്സിപ്പാലിറ്റി കോർപ്പറേഷൻ ആയി രൂപം മാറി. ഇന്നത്തെ തിരുവനന്തപുരം നഗരസഭാ കാര്യാലയം അന്നത്തെ മുഖ്യമന്ത്രിയായ പട്ടം താണുപിള്ളയാണ് തറക്കല്ലിട്ടത്. 1966 ൽ നിർമ്മാണം പൂർത്തിയായ നഗരസഭാ കാര്യാലയം അന്നത്തെ പ്രധാനമന്ത്രിയായിരുന്ന ശ്രീമതി ഇന്ദിര ഗാന്ധി ഉദ്ഘാടനം ചെയ്തു. ഐക്യകേരളത്തിൻ്റെ രൂപീകരണത്തോടെ തിരുവനന്തപുരം കേരളത്തിൻ്റെ തലസ്ഥാനമായി മാറി. ചീഫ് സെക്രട്ടറിയായിരുന്ന സി ഒ മാധവൻ ആയിരുന്നു ആദ്യത്തെ തിരഞ്ഞെടുക്കപ്പെട്ട മേയർ. ഇന്നത് ഏറ്റവും പ്രായം കുറഞ്ഞ ആര്യാ രാജേന്ദ്രനിൽ എത്തിനില്ക്കുമ്പോൾ നഗരം സ്മാർട്ട് സിറ്റിയായി മാറുന്ന വികാസപരിണാമത്തിലാണ്. മാറ്റം അനന്തപുരിയെ കൂടുതൽ സുന്ദരമാക്കട്ടെ. പട്ടം ജി രാമചന്ദ്രൻ നായർ എഴുതിയ "തിരുവനന്തപുരത്തിൻ്റെ  ഇതിഹാസം"  തിരുവനന്തപുരത്തെക്കുറിച്ചുള്ള ഏറ്റവും ബൃഹത്തായ ആധുനിക ഗ്രന്ഥമാണ്. ഈ ഗ്രന്ധം തലസ്ഥാനത്തെ കുറിച്ച് കൂടുതൽ അറിവ് പകരാൻ ഉപകരിക്കും. തലസ്ഥാനത്തിൻ്റെ പുതിയ തും പഴയതുമായ വിശേഷങ്ങളുമായി ഞാൻ വരും.
തുടരും...

അഡ്വ. ഷിബു മണല

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.