PRAVASI

ചിക്കാഗോയിൽ അമേരിക്കൻ കൊച്ചി കൂട്ടായ്മ 2025

Blog Image

ചിക്കാഗോ:തേവര സെക്രഡ് ഹാർട്ട് കോളേജ് പൂർവ്വവിദ്യാർത്ഥി സംഘടന AASH നോർത്ത് അമേരിക്കയും അമേരിക്കൻ കൊച്ചിൻ ക്ലബ്ബും ചേർന്ന് സംഘടിപ്പിച്ച അമേരിക്കൻ കൊച്ചി കൂട്ടായ്മ 2025 ചിക്കാഗോയിൽ വൻ വിജയം നേടി.

സെപ്റ്റംബർ 7-ന് ഇലിയോണിസിലെ ഫോർ പോയിന്റ്സ് ഷെറാട്ടൺ ഹോട്ടലിൽ വച്ച് നടന്ന പരിപാടി അമേരിക്കയിലെ മലയാളി സമൂഹത്തിന് ഒരു വിശിഷ്ട സംഗമമായി.

ചടങ്ങിന്റെ ഉദ്ഘാടനം മുൻ പ്രിൻസിപ്പലും വൈദീകനുമായ ഡോ. റവ. ഫാ. ജോൺസൺ (പ്രസാന്ത്) പാലയ്ക്കാപ്പിള്ളി നിർവഹിച്ചു. മുഖ്യപ്രഭാഷകനായ അദ്ദേഹം സെക്രഡ് ഹാർട്ട് അലുംനി അസോസിയേഷൻ, അമേരിക്കൻ കൊച്ചിൻ ക്ലബ്ബ് ഷിക്കാഗോ, IDF USA എന്നീ സംഘടനകളുടെ പ്രവർത്തനങ്ങളെ പ്രശംസിച്ചു. മാറുന്ന കൊച്ചിയെയും കോളേജിന്റെ ഓർമ്മകളെയും കുറിച്ചും അദ്ദേഹം സംസാരിച്ചു.

പ്രസിഡന്റ് ഹെറാൾഡ് ഫിഗ് രോദോ സ്വാഗതം ചെയ്ത് ചടങ്ങിന് തുടക്കം കുറിച്ചു. അനു ജോർജ്ജ് പരിപാടിയുടെ അവതാരകയായി, ജോസ് ആന്റണി പുത്തൻവീട്ടിൽ, ജോർജ് പാലാമറ്റം, സെസിൽ ജോസഫ്, തോമസ് എബ്രഹാം, കവിത തര്യൻ, ബിജു തോമസ്, പ്രിൻസ് മാഞ്ഞൂരാൻ, തോമസ് ചിറമ്മേൽ എന്നിവർ സംസാരിച്ചു.

സെക്രട്ടറി ശ്രീ. അലൻ ജോർജ് പങ്കെടുത്ത എല്ലാവർക്കും നന്ദി രേഖപ്പെടുത്തി, ഭാവിയിലും തുടർപിന്തുണ അഭ്യർത്ഥിച്ചു.

സംഗീത പരിപാടിയും തുടർന്ന് വിഭവസമൃദ്ധമായ അത്താഴവും സംഗമത്തിന് ആഘോഷഭാവം നൽകി. അടുത്ത വർഷത്തെ സംഗമത്തിനായി വീണ്ടും ഒന്നിച്ചുകൂടാൻ അംഗങ്ങൾ തീരുമാനിച്ച് പരിപാടി സമാപിച്ചു.

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.