PRAVASI

അമേരിക്ക ഗോട്ട് ടാലന്റഡ്: മലയാളീ അമേരിക്കൻ ടാലന്റുകൾക്ക് അവസരമൊരുക്കി ഫൊക്കാന.

Blog Image

ന്യൂ യോർക്ക് : നോർത്ത് അമേരിക്കയിലെ ദി ബെസ്ററ്  ഓഫ് ദ ബെസ്ററ്  ആർട്ടിസ്റ്റുകളെ കണ്ടെത്തുകയും അവരെ ഒരു കുടക്കിഴിൽ അണിനിരത്തി  ഒരു  ഷോ ആയി ഫൊക്കാന കൺവെൻഷനിൽ അവതരിപ്പിക്കുന്നു. ഫൊക്കാനയുടെ രണ്ടാം ദിനം ആണ്   അമേരിക്ക " ഗോട്ട് ടാലന്റഡ് "എന്ന പ്രോഗ്രാം അവതരിപ്പിക്കുന്നത്.

മികച്ച സംഗീതം , ഡാൻസ് , ഫ്യൂഷൻ ,കേരളത്തിന്റെ തനതായ  നാടൻ കലകൾ തുടങ്ങിയ കലകളിൽ പ്രാവിണ്യം തെളിയിച്ച നോർത്ത് അമേരിക്കയിലെ കലാകാരന്മാർക്കും കലാകാരികൾക്കും ഫൊക്കാന കൺവെൻഷനിൽ നടത്തുന്ന" അമേരിക്ക  ഗോട്ട് ടാലന്റഡ്" എന്ന പ്രോഗ്രമിലേക്ക് സ്വാഗതം.

ഫൊക്കാനാ ഇന്റർനാഷണൽ കൺവെൻഷൻ 2026 ഓഗസ്റ്റ് 6 മുതൽ 9 വരെ പെൻസിൽവേനിയയിലെ മനോഹരമായ പോക്കനോസ് മൗണ്ടൻസിലെ കൽഹാരി റിസോർട്ടിൽ നടക്കുമ്പോൾ  അത് ഫൊക്കാനയുടെയും മറ്റ് ഏത് പ്രവാസി സംഘാടനകളുടെയും   ചരിത്രത്തിൽ ഇന്നുവരെ വരെ കണ്ടിട്ടില്ലാത്ത ഒരു കൺവെൻഷന് സാക്ഷിയാകുവാൻ പോവുകയാണ്. ഓഗസ്റ്റ് 7ന്  വൈകിട്ടാണ് ഈ പ്രോഗ്രാം അരങ്ങേറുന്നത്.

നോർത്ത് അമേരിക്കയിലെ ഏറ്റവും കഴിവുറ്റ കലാകാരന്മാരെ കണ്ടെത്തി  ഒരു ചരടിൽ കോർത്തിണക്കി ഒരു ഷോ ആയി അവതരിപ്പിക്കുബോൾ അത് നമ്മുടെ   കലാകാരന്മാർക്കു കൊടുക്കുന്ന ഒരു ആദരവ് കുടിയായിരിക്കും.

 ഈ  പ്രോഗാമിന്റെ ചെയർമാൻ  ആയി  ശബരി നായരും കോർഡിനേറ്റർ ആയി  ഗണേഷ് നായരുമാണ് പ്രവർത്തിക്കുന്നത് . ഇതിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ  ഈ ഇമെയിലിൽ ബന്ധപ്പെടുക:  fokanatalent@gmail.com

എത്രയോ വർഷങ്ങൾ ആയി  അഭ്യസിക്കുന്ന  കലകൾ , ഒട്ടനവധി രാപ്പകലുകൾ  ചെലവഴിച്ചു നടത്തിയ   പരിശ്രമങ്ങളുടെയും പല   വെല്ലുവിളികളെയും  അതിജീവിച്ചുമാണ് ഓരോ വ്യക്തിയും അതാത് കലയിൽ പ്രാവിണ്യം തെളിയിക്കുന്നത്. അങ്ങനെയുള്ള കലാകാരന്മാരെയും കലാകാരികളെയും പ്രോത്സാഹിപ്പിക്കുകയും  അവർക്ക് വേദി ഒരുക്കുക  എന്നത് ഫൊക്കാനയുടെ ലക്ഷ്യം കൂടിയാണ്.
കാണികളെ  ആനന്ദത്തിന്റേയും ആസ്വാദനത്തിന്റേയും കൊടുമുടികളേറ്റുവാൻ  എല്ലാ കലാപ്രതിഭകളെയും  "അമേരിക്ക  ഗോട്ട് ടാലന്റ" എന്ന   പ്രോഗ്രാമിലേക്ക്‌ സ്വാഗതം ചെയ്യുന്നതായി പ്രസിഡന്റ് സജിമോൻ ആന്റണി അറിയിച്ചു.

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.