നോട്ടിങ്ഹാം (യുകെ): യുകെ ലെസ്റ്റര്‍ സെന്റ് ജോര്‍ജ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് ചര്‍ച്ച് ഇടവകാംഗവും തിരുവല്ല വളഞ്ഞവട്ടം സ്വദേശിയായ അജയ് പോള്‍ (41) നോട്ടിങ്ഹാമില്‍ വെച്ച് കർത്താവിൽ നിദ്രപ്രാപിച്ചു.
യുകെയിലെ മലങ്കര സഭാ പ്രവര്‍ത്തനങ്ങളിലും ക്രിക്കറ്റ് കൂട്ടായ്മകളിലും സജീവ സാന്നിധ്യമായിരുന്ന അദ്ദേഹം, ആശുപത്രിയിലെ ജോലി കഴിഞ്ഞ് മടങ്ങാന്‍ ഒരുങ്ങുന്നതിനിടെയാണ് പെട്ടെന്നുണ്ടായ ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്ന് മരണത്തിന് കീഴടങ്ങിയത്.
യുകെ ലെസ്റ്റര്‍ സെന്റ് ജോര്‍ജ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് ചര്‍ച്ച് ഇടവകാംഗവും ശുശ്രൂഷക സംഘം (AMOSS) യൂണിറ്റ് സെക്രട്ടറിയായും അദ്ദേഹം സേവനമനുഷ്ഠിച്ചു വരികയായിരുന്നു
തിരുവല്ല വളഞ്ഞവട്ടം സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് ചര്‍ച്ച് ആണ് മാതൃഇടവക.
നിലവില്‍ ഔദ്യോഗിക നടപടികള്‍ പൂര്‍ത്തിയാക്കുന്നതിനായി മൃതദേഹം ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റിയിരിക്കുകയാണ്. യുകെയിലെ നിയമനടപടികള്‍ വേഗത്തിലാക്കി മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങള്‍ സഭാ അധികൃതരുടെയും കുടുംബസുഹൃത്തുക്കളുടെയും നോട്ടിങ്ഹാമിലെ മലയാളി കൂട്ടായ്മകളുടെയും നേതൃത്വത്തില്‍ ആരംഭിച്ചിട്ടുണ്ട്. നഴ്‌സായ ഭാര്യയും ഒന്‍പത് വയസ്സുള്ള മകളുമടങ്ങുന്നതാണ് അജയിന്റെ കുടുംബം
കഴിഞ്ഞ ദിവസം രാത്രി ആശുപത്രി ഡ്യൂട്ടിക്ക് ശേഷം വീട്ടിലേക്ക് മടങ്ങാന്‍ തയാറെടുക്കവെ അജയിന് കടുത്ത തലവേദനയും അസ്വസ്ഥതയും അനുഭവപ്പെടുകയായിരുന്നു. വിവരമറിഞ്ഞ് യുകെയില്‍ നഴ്‌സായ ഭാര്യ ആശുപത്രിയില്‍ എത്തിയെങ്കിലും, കുറച്ചു സമയത്തിന് ശേഷം അജയിന് നേരിയ ആശ്വാസം തോന്നി. തുടര്‍ന്ന്, ഒന്‍പത് വയസ്സുകാരിയായ മകളെ സ്‌കൂളില്‍ വിട്ട ശേഷം വിദഗ്ധ പരിശോധനയ്ക്കായി ആശുപത്രിയിലേക്ക് പോകാമെന്ന് കരുതി ദമ്പതികള്‍ പുറത്തിറങ്ങിയെങ്കിലും, വീടിന്റെ മുറ്റത്തുവെച്ച് അജയ് പെട്ടെന്ന് കുഴഞ്ഞുവീഴുകയായിരുന്നു.പ്രഥമചികിത്സ നൽകി ആശുപത്രിയിൽ എത്തിച്ചെങ്കിലും പിന്നീട് മരണം സംഭവിക്കുകയായിരുന്നു.
തിരുവല്ല മാർത്തോമാ കോളജിൽ ഞങ്ങളുടെ ജൂനിയർ ആയിരുന്നു.. ആദരാഞ്ജലികൾ.

അജയ് പോൾ

