ഹുസ്റ്റൺ ചലഞ്ച്ഴ്‌സ് നടത്തിയ മുപ്പത്തിഏഴാമത് ജിമ്മി ജോർജ് ടൂർണമെന്റിൽ ഫോർട്ടി പ്ലസ് ( 40+) ടീമിലാണ് ഞാൻ ഇത്തവണ കളിച്ചത്. ഇന്ത്യക്കു സ്വാതത്ര്യം കിട്ടുമ്പോൾ നമ്മുടെ ആയുർദൈർഘ്യം 40+ആയിരുന്നു. ഇന്നത് 70+ൽ എത്തിനിൽക്കുന്നു എന്നോർക്കണം. സമയം ഭൂമിയിൽ ജീവിക്കുന്ന നമ്മൾ നമ്മളുടെ സൗകര്യത്തിന് ഉണ്ടാക്കിയ അളവുകോലാണെന്നാണ് ഞാൻ വിശ്വസിക്കുന്നത്. മീറ്ററും സെന്റീമീറ്ററൂം പോലെ. ആ സമയംവച്ചാണ് ഈ ആധുനിക സ്പേസ് യുഗത്തിലും ജ്യോതിഷന്മാർ ജീവിതസൂചിക അളക്കുന്നത്. പ്രശസ്ത നടൻ മധുവിന്റെ പ്രായം എഴുപതിൽ തീരുമെന്നായിരുന്നു ജ്യോതിഷപ്രവചനം . ഇപ്പൾ തൊണ്ണൂറിലും അദ്ദേഹം തന്റെ സ്വാസിദ്ധമായ പുഞ്ചിരികൊണ്ട് ആ പ്രവചനങ്ങളെ കാറ്റിൽപറത്തുന്നു. 70 കഴിഞ്ഞിട്ടും യൂവനായകന്മാരെപോലെ ചുറുചുറുപ്പോടെ അഭിനയിക്കുന്ന തരങ്ങളും നമ്മളുടെ സിനിമാലോകത്തുണ്ട് എന്ന കാര്യവും മറന്നിട്ടില്ല (ഞാനല്ല കേട്ടോ, “ഞാനൊന്നും അറിഞ്ഞീല രാമനാരായണ” 😂)
ഇത്രയുമൊക്കെ പറഞ്ഞത് ഞാൻ ഇപ്പോഴും കളിയിൽ നിന്നും വിരമിക്കാഞ്ഞതുകൊണ്ട് മാത്രമല്ല. 75 തികഞ്ഞിട്ടും കളിക്കുന്ന മലയാളികളെ എനിക്കറിയാം. എൺപതുകളിൽ എന്നോടൊപ്പം പല ടൂർണമെന്റുകളിൽ കളിച്ചിട്ടുള്ള കാലിഫോർണിയായിൽ തന്നെയുള്ള ഒരു ബേബി ചേട്ടനും ബാബുചായനുമാണ്. അതുകൊണ്ട് ഇനിയുള്ള ടൂർണമെന്റുകളിൽ 60+സും 70+സും ടീമുകൾ ഉണ്ടാകാനുള്ള സാധ്യത അതിവിദൂരമല്ല. 70+സിൽ ഉടൻതന്നെ കളിക്കാനുള്ള ഭാഗ്യം എനിക്കും ഉണ്ടാകുമെന്നുള്ള പ്രതീക്ഷയോടെ കാത്തിരിക്കുന്നു. എന്തായാലും മകൻ കായലിന്റെ കളികാണാൻ ജിമ്മി ജോർജ് വോളിബോൾ ടൂർണമെന്റിനു ഹൂസ്റ്റനിൽ പോയ എന്നെ 40+സിൽ കളിക്കാൻ (Jersy number 6)പ്രോത്സാഹിപ്പിച്ച രാജു വറുഗീസിനും ആന്റപ്പനും പ്രേമക്കും മറ്റു ടീം അംഗങ്ങൾക്കും നന്ദി പറഞ്ഞുകൊണ്ട് എന്റെ ഈ കുറിപ്പ് ഉപസംഹരിക്കുന്നു.



