താന്‍ നടത്തിയ വെളിപ്പെടുത്തലുകൾക്ക് പിന്നിൽ പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ ഗൂഢാലോചനയാണെന്ന ആരോപണത്തിനെതിരെ യുവനടി റിനി ആൻ ജോർജ്ജ്. ഈ ആരോപണം തന്നെ വല്ലാതെ വേദനിപ്പിച്ചുവെന്ന് നടി ഇൻസ്റ്റഗ്രാമിൽ കുറിച്ചു.സാമൂഹ്യജീവി എന്ന നിലയിൽ പൊതുഇടങ്ങളിൽ ഇടപെടുമ്പോൾ സ്ത്രീകൾക്ക് ഉണ്ടാകുന്ന ഗുരുതരമായ പ്രശ്നങ്ങൾ ചൂണ്ടിക്കാണിക്കാനാണ് അഭിമുഖത്തിൽ ശ്രമിച്ചത്.
ഉള്ളിൽ എരിഞ്ഞ ഒരു നെരിപ്പോടിന് ആശ്വാസം ലഭിക്കുന്നതിനാണ് സ്ത്രീപക്ഷത്ത് നിന്നുകൊണ്ട് ചില കാര്യങ്ങൾ പറഞ്ഞത്. മനസും വായുമറിയാത്ത വ്യക്തികളെ വലിച്ചിഴച്ച് ഗളഹസ്തം ചെയ്യുന്നവരോട് തോന്നുന്നത് കഷ്ടം മാത്രമെന്നും അത്തരക്കാർ പറ്റുമെങ്കിൽ ഒന്നു കൂടി ചിലപ്പതികാരം വായിക്കുകയെന്നും റിനി കുറിച്ചു.

