PRAVASI

തിരുവനന്തപുരം കോർപ്പറേഷനിലേക്ക് മത്സരിക്കാൻ സിനിമാ- സീരിയൽ താരം പൂജപ്പുര രാധാകൃഷ്ണൻ

Blog Image

തിരുവനന്തപുരം കോർപ്പറേഷനിലേക്ക് മത്സരിക്കാൻ സിനിമാ- സീരിയൽ താരം പൂജപ്പുര രാധാകൃഷ്ണൻ. ജഗതി വാർഡിൽ നിന്ന് എൽഡിഎഫ് സ്ഥാനാർത്ഥിയായാണ് രാധാകൃഷ്ണൻ മത്സരിക്കുക. കേരള കോൺഗ്രസ് (ബി) ജില്ലാ പ്രസിഡൻ്റാണ് പൂജപ്പുര രാധാകൃഷ്ണൻ. പാർട്ടി ചെയർമാനും മന്ത്രിയുമായ കെ ബി ഗണേഷ് കുമാറാണ് രാധാകൃഷ്ണൻ്റെ സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ചത്.
ഇതും വായിക്കുക: സംസ്ഥാനത്ത് 1199 തദ്ദേശ സ്ഥാപനങ്ങളിൽ 2 ഘട്ടങ്ങളായി തിരഞ്ഞെടുപ്പ് നടക്കും; വോട്ടെണ്ണൽ ഡിസംബർ 13ന്
അതേസമയം, തിരുവനന്തപുരം കോർപറേഷനിലെ സിപിഎം സ്ഥാനാർത്ഥികളെ ഇന്ന് പ്രഖ്യാപിക്കും. മേയർ സ്ഥാനാർത്ഥിയായി പരിഗണിക്കുന്ന എസ് പി ദീപക്ക് പേട്ട വാർഡിൽ നിന്ന് മത്സരിക്കും. മുൻ മേയർ കെ ശ്രീകുമാർ ചാക്ക വാർഡിൽ നിന്നാണ് ജനവിധി തേടുക. പാളയം ഏരിയാ സെക്രട്ടറി വഞ്ചിയൂർ ബാബു വഞ്ചിയൂരിൽ മത്സരിക്കും. പുന്നയ്ക്കാമുഗളിൽ ആർ പി ശിവജി പോരിനിറങ്ങും. ഷാജിത നാസറിനെപ്പോലുള്ള സീനിയർ അംഗങ്ങളും പട്ടികയിൽ ഇടംപിടിച്ചിട്ടുണ്ട്. ഗൗരീശപട്ടം വാർഡിൽ നിന്ന് മത്സരിക്കുന്നത് പുതുമുഖം അഡ്വ. പാർവതിയായിരിക്കും.സംസ്ഥാനത്ത് തദ്ദേശ തിരഞ്ഞെടുപ്പ് ഡിസംബർ 9, 11 തീയതികളിലായി 2 ഘട്ടങ്ങളായി നടക്കും. ഡിസംബർ 13നാണ് വോട്ടെണ്ണൽ. സംസ്ഥാനത്ത് ആകെയുള്ള 1,200 തദ്ദേശ സ്ഥാപനങ്ങളിൽ മട്ടന്നൂർ മുനിസിപ്പാലിറ്റി ഒഴികെ 1199 ഇടത്തേക്കും തിരഞ്ഞെടുപ്പ് നടക്കും. സംസ്ഥാനത്ത് മട്ടന്നൂർ ഉൾപ്പടെ എല്ലായിടത്തും പെരുമാറ്റച്ചട്ടം നിലവിൽവന്നു.


 

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.