അബ്ദുൾ പുന്നയൂർക്കുളത്തിന്റെ പ്രഥമ നോവൽ പറക്കും പക്ഷിയെ പ്രണയിക്കുന്നവർ പ്രകാശനം ചെയ്തു
പുന്നയൂർക്കുളം:അമേരിക്കൻ മലയാളി എഴുത്തുകാരൻ അബ്ദുൾ പുന്നയൂർക്കുളത്തിന്റെ പ്രഥമ നോവൽ പറക്കും പക്ഷിയെ പ്രണയിക്കുന്നവർ ഡോ. എം എൻ കാരശ്ശേരി പ്രകാശനം ചെയ്തു.
പുന്നയൂർക്കുളം കമല സുറയ്യ സാംസ്കാരിക സമുച്ചയത്തിൽ നടന്ന പരിപാടിയിൽ ഡോ.ഖദീജ മുംതാസ് പുസ്തകം ഏറ്റുവാങ്ങി.ടി മോഹൻ ബാബു പുസ്തക പരിചയപ്പെടുത്തി. എഴുത്തുകാരനും ക്രൈംബ്രാഞ്ച് ഡിവൈഎസ്പിയുമായ സുരേന്ദ്രൻ മങ്ങാട്ട് മുഖ്യാതിഥിയായിരുന്നു.
എച്ച് ആൻഡ് സി ബുക്ക്സ് ആണ് പുസ്തകം പ്രസിദ്ധീകരിച്ചത്. ഇംഗ്ലീഷിലും മലയാളത്തിലും എഴുതുന്ന അബ്ദുൾ ൻ്റെ ഏഴാമത്തെ പുസ്തകമാണ് പറക്കും പക്ഷിയെ പ്രണയിക്കുന്നവർ. പുന്നയൂർക്കുളം പഞ്ചായത്ത് പ്രസിഡണ്ട് ഹസ്സൻ തളികശ്ശേരി, പുന്നയൂർക്കുളം സഹകരണ ബാങ്ക് പ്രസിഡണ്ട് പി ഗോപാലൻ,
അമേരിക്കൻ എഴുത്ത് കാരൻ മനോഹർ തോമസ്, അഷറഫ്മന്തിയിൽ,വി.ആർ പ്രസാദ്,എ.കെ സതീഷ് കുമാർ, തുടങ്ങിയവർ പ്രസംഗിച്ചു. പുന്നയൂർക്കുളം സാഹിത്യ സമിതി പ്രസിഡണ്ട് ഉമ്മർ അറക്കൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ നിരവധി എഴുത്തുകാർ പങ്കെടുത്തു.അബ്ദുൽ പുന്നയൂർക്കുളം മറുപടി പ്രസംഗം നടത്തി.സമിതി സെക്രട്ടറി രാജേഷ് കടാമ്പുള്ളി സ്വാഗതവും ഷാജൻ വാഴപ്പുള്ളി നന്ദിയും പറഞ്ഞു.പുന്നയൂർക്കുളം സാഹിത്യ സമിതി അംഗങ്ങൾ പരിപാടികൾക്ക് നേതൃത്വം നൽകി.



