PRAVASI

അബ്ദുൾ പുന്നയൂർക്കുളത്തിന്റെ 'പറക്കും പക്ഷിയെ പ്രണയിക്കുന്നവർ ' പ്രകാശിതമാകുന്നു

Blog Image

സാഹിത്യസാംസ്കാരിക പൈതൃകത്തിന്റെ മരുപ്പച്ചയാണ് പുന്നയൂർക്കുളo. ആ പാരമ്പര്യം സംരക്ഷിക്കുന്നതിൽ പുന്നയൂർക്കുളo സാഹിത്യസമിതിക്ക് അനല്പമായ പങ്കുണ്ട്.
അമേരിക്കൻ മലയാളി എഴുത്തുകാരിൽ ശ്രദ്ധേയനും പുന്നയൂർക്കുളo സാഹിത്യസമിതി സ്ഥാപകപ്രസിഡണ്ടുമായ അബ്ദുൾ പുന്നയൂർക്കുളത്തിന്റെ പ്രഥമ നോവൽ 'പറക്കും പക്ഷിയെ പ്രണയിക്കുന്നവർ ' ഡോ. എം.എൻ കാരശ്ശേരി ഡോ. ഖദീജാമുംതാസിന് നൽകി പ്രകാശനം നിർവ്വഹിക്കുന്നു.

ഇoഗ്‌ളീഷിലും മലയാളത്തിലും എഴുതുന്ന അബ്ദുൾ, ജീവിതാനുഭവങ്ങളിൽ പ്രകടമാകുന്ന മാനസികഭാവങ്ങളെ ഈ നോവൽ വിദഗ്ദ്ധമായി വിശകലനം ചെയ്യുന്നു.

2026 ജനുവരി 25 ഞായർ 3:30ന്, പുന്നയൂർക്കുളo സാഹിത്യസമിതിയുടെ ആഭിമുഖ്യത്തിൽ പുന്നയൂർക്കുളo കമലാസുറയ്യ സമുച്ചയത്തിൽ നടക്കുന്ന പ്രകാശന ചടങ്ങിലേക്ക് എല്ലാ സഹൃദയരേയും സാദരം ക്ഷണിക്കുന്നു. 

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.