PRAVASI

ബെൻസൻവിൽ ഇടവകയിൽ യുവജനആത്മീയസംഗമം സംഘടിപ്പിച്ചു.

Blog Image

ചിക്കാഗോ: ബെൻസൻവിൽ തിരുഹൃദയ ഇടവകയിലെ യങ്അഡൽറ്റ്സിനും യുവജനങ്ങൾക്കുമായി നോമ്പിനോടനുബന്ധിച്ച് ആത്മീയ ഉണർവേകുന്ന `ലെൻ്റൻ റിഫ്ലക്ഷൻ' സംഘടിപ്പിച്ചു. നേപ്പർവിൽ സെ. റാഫേൽ കത്തോലിക്കാ ദേവാലയത്തിലെ വൈദികനായ ഫാ. അലക്സ് ലോറാങ് ആണ് ഈ റിഫ്ലക്ഷന് നേതൃത്വംനൽകിയത്. നാൽപതോളം യുവജനങ്ങളുടെ പങ്കാളിത്തം കൊണ്ട് അനുഗ്രഹീതമായ ഈ സംഗമം ഇടവകകേന്ദ്രിതമായ ആത്മീയഉണർവിന് യുവജനങ്ങളെ സജ്ജരാക്കി. നോമ്പിൻ്റെ ഈ നാളുകളിലും വരും ദിനങ്ങളിലും ഇടവകയുടെ വളർച്ചയിൽ നിർണായക പങ്കു വഹിക്കാൻ യുവജനങ്ങളെ ഇത് പ്രാപ്തരാക്കട്ടെ എന്ന് വികാരി ഫാ. അബ്രാഹം കളരിയ്ക്കൽ ആശംസിച്ചു. യൂത്ത് ട്രസ്റ്റി എബിൻ കുളത്തിൽകരോട്ട്, ജെൻസൻ ഐക്കരപ്പറമ്പിൽ, ഷെറിൽ താന്നിക്കുഴുപ്പിൽ, മെലിൻഡ നെല്ലിക്കാട്ടിൽ എന്നിവർ ക്രമീകരണങ്ങൾക്ക് നേതൃത്വം നൽകി.

 

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.