PRAVASI

അപ്രേം പിതാവിന് ഹൃദ്യമായ സ്വീകരണം

Blog Image

സാൻ ഹൊസെ : കോട്ടയം അതിരൂപതയുടെ ഓക്സിലറി ബിഷപ്പ് ആയ ഗീവർഗീസ് മാർ അപ്രേം പിതാവിന് സാൻ ഹൊസെയിലെ സെന്‍റ് മേരീസ് ക്നാനായ പള്ളിയിൽ ഹൃദ്യമായ സ്വീകരണം നൽകി ആദരിച്ചു . ജൂൺ 22 ഞായറാഴ്ച നടന്ന ചടങ്ങിൽ ഇടവക വികാരി ഫാ. ജെമി പുതുശ്ശേരിയും  ,കൈക്കാരൻമാരും , പാരിഷ് കൗൺസിൽ അംഗങ്ങളും , ഇടവകാംഗങ്ങകളും ചേർന്ന് പള്ളിയുടെ ഗ്രോട്ടോയിൽ വച്ചു സ്വീകരിച്ചു .  തുടർന്നു  മലങ്കര റീത്തിൽ നടത്തപ്പെട്ട വിശുദ്ധ കുർബാനയിൽ അപ്രേം പിതാവ് മുഖ്യ കാർമികത്വം വഹിക്കുകയും ഇടവക വികാരി ഫാ. ജെമി പുതുശ്ശേരി സഹ കാർമ്മികനുമായി.

കുർബാനയ്ക്കു ശേഷം പള്ളിയിൽ വച്ചു നടന്ന ചടങ്ങിൽ വേദ പാഠ കുട്ടികൾക്ക് പിതാവ് സർട്ടിഫിക്കറ്റ് നൽകുകയും അതോടൊപ്പം തന്നെ ഹൈസ്കൂൾ ഗ്രാജുവേറ്റ് ചെയ്ത കുട്ടികളെ ആദരിക്കുകയും പിതാവ് അവരെ അനുമോദിക്കുകയും ചെയ്തു . ശേഷം നടത്തപ്പട്ട വിരുന്നു സത്കാരത്തിൽ ഇടവകാംഗങ്ങളോടൊപ്പം പിതാവ് പങ്കു ചേർന്നു തനിക്കു നല്കിയ ഊഷ്മളമായ സ്വീകരണത്തിന് സാൻ ഹൊസെ ഇടവക ജനങ്ങൾക്ക് നന്ദി പറയുകയും ചെയ്തു .

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.