ക്നാനായ കത്തോലിക്ക അസോസിയേഷൻ ഓഫ് ജോർജിയ ദിവംഗതനായ ലൂക്കാച്ചൻ ചക്കാലപ്പടവിലിൻ്റെ നാല്പത്തൊന്നാം ചരമദിനത്തോടനുബന്ധിച്ചു അനുസ്മരണ യോഗം നടത്തി. ഓഗസ്റ്റ് പത്ത് ഞായറാഴ്ച ദിവ്യ ബലിയും മന്ത്രായ്കും ശേഷം ചേർന്ന യോഗത്തിൽ KCCNA പ്രസിഡന്റ് ജെയിംസ് ഇല്ലിക്കൽ അധ്യക്ഷത വഹിച്ചു. ഹോളി ഫാമിലി ഇടവക വികാരി ഫാദർ ജോസഫ് ചിറപ്പുറത്തിന്റെ പ്രാർത്ഥനയോടെ ആരംഭിച്ച യോഗത്തിനു KCAG സെക്രട്ടറി സിബി മുളയാനിക്കുന്നേൽ സ്വാഗതം ആശംസിച്ചു. ലൂക്കാച്ചൻറെ നിര്യാണം നമുക്കെല്ലാവർക്കും ഒരു വലിയ നഷ്ടമാണെന്നും ക്നാനായ സമൂഹത്തോടുള്ള അചഞ്ചലമായ സമർപ്പണവും ആത്മാർത്ഥതയും KCAG യ്ക്കു വേണ്ടി ചെയ്ത സേവനങ്ങളും എക്കാലവും ഓർമിയ്ക്കപ്പെടുമെന്നും പ്രസിഡന്റ് ജോണി ഇല്ലിക്കാട്ടിൽ തൻ്റെ അനുശോചന സന്ദേശത്തിൽ പറഞ്ഞു. എക്കാലവും സമുദായ പാരമ്പര്യങ്ങളും പൈതൃകങ്ങളും മുറുകെ പിടിച്ചായിരുന്നു ലൂക്കാച്ചൻ്റെ ജീവിതമെന്നും എല്ലാ KCCNA കൺവെൻഷനുകളിലുമുള്ള അദ്ദേഹത്തിന്റെ സജീവ പങ്കാളിത്തം അതിനു തെളിവാണെന്നും KCCNA പ്രസിഡന്റ് ജെയിംസ് ഇല്ലിക്കൽ പറയുകയുണ്ടായി.
യോഗത്തിൽ ജോസ് കാപറമ്പിൽ, ഡോമിനിക് ചാക്കോനാൽ, ജെയിൻ കൊട്ടിയാനിക്കൽ, അഞ്ജലി ഷാജൻ പൂവത്തുംമൂട്ടിൽ, വത്സമ്മ ഉപ്പൂട്ടിൽ, ബിജു അത്തിമറ്റത്തിൽ, ജെയ്‌മോൻ നെല്ലിക്കാട്ടിൽ, ഷാജൻ ജോസഫ് പൂവത്തുംമൂട്ടിൽ എന്നിവർ ലൂക്കാച്ചനെപ്പറ്റിയുള്ള തങ്ങളുടെ നല്ല ഓർമ്മകൾ പങ്കു വച്ചു. പരിപാടികൾക്ക് KCAG വൈസ് പ്രസിഡന്റ് ഡാർലി ഉപ്പൂട്ടിൽ, ജോയിന്റ് സെക്രട്ടറി നിഷ ലിജോ പുലിക്കൂട്ടിൽ, ട്രെഷറർ അബ്രാഹം കളത്തിൽ എന്നിവർ നേതൃത്വം നൽകി. ആന്റണി ഷാജൻ പൂവത്തുംമൂട്ടിലിൻ്റെ നന്ദി പ്രകാശനത്തോടെ യോഗം പര്യവസാനിച്ചു.
.jpg)
.jpg)
LUKACHEN CHAKKALAPADAVIL



















