PRAVASI

മകന്റെ ഏറ്റവും വലിയ കൂട്ടുകാരനായ അച്ഛൻ

Blog Image

ഒരിക്കൽ ഏഷ്യാനെറ്റ് ഫൈവ് സ്റ്റാർ തട്ട് കട എന്ന കോമഡി പ്രോഗ്രാമിൽ കുറച്ചു പേര് ഒരുമിച്ചു "ഹാപ്പി ബര്ത്ഡേ " പാടുന്ന 
രംഗത്തിൽ, പാട്ടിനിടയിലെ 
 അപശബ്ദം കേട്ടിട്ടു

 " അതെതാ ഒരു വൃത്തി കെട്ട ശബ്ദം നീ ഒറ്റക്കൊന്നു പാടിയെ " 

എന്ന് പറഞ്ഞു അയാളെക്കൊണ്ട് ഒറ്റക്ക് പാടിച്ചിട്ടു " ആ നിന്റെ ശബ്ദമാണ് ഈ പാട്ട് മൊത്തം കുളമാക്കിയത് നീ പാടണ്ട " എന്ന" തമാശ" ക്ക്  വേണ്ടി കൂടെയുള്ളവർ കരുവാക്കിയത് അയാളുടെ ശബ്ദമായിരുന്നു.....! 

വർഷങ്ങൾക്ക് ശേഷം മലയാളത്തിലെ മെഗാസ്റ്റാറിന്റെ കൂടെ മുഴു നീള വേഷം ചെയ്തപ്പോൾ അയാൾക്ക് അതിൽ ലഭിച്ച കഥാപാത്രത്തിന്റെ പേര് "മാറാല " എന്നായിരുന്നു!!   "വാവച്ചി പിള്ളേര് എനിക്ക് പുതിയൊരു പേരിട്ടു " കരി വണ്ട് " എന്നത് ആ സിനിമയിലെയൊരു കോമെഡിയും!!  ( പോത്തൻ വാവ ).

പിന്നീട് അയാളെ തേടി വന്ന 
അൻപതിലേറെ ചിത്രങ്ങളിലും തന്റെ പരിമിതികളെ മുതലാക്കി ആളുകളെ ചിരിപ്പിക്കുന്ന വേഷങ്ങൾ തന്നെയായിരുന്നു....

ഒടുവിൽ ബിഗ് സ്ക്രീനിൽ മുഖം കാണിച്ചു 20 ഓളം വർഷങ്ങൾക്ക് ശേഷം വിപിൻ ദാസ് എന്ന എഴുത്തുകാരൻ, അയാൾക്ക്, അയാളിലെ നടനെ പുറം ലോകത്തിനു പരിചയപെടുത്തി കൊടുക്കുന്നൊരു കഥാപാത്രത്തെ നൽകുകയാണ് തന്റെ പുതിയ ചിത്രമായ വാഴ 2 വിലൂടെ...... 

തന്റെ ലോകം തന്നെ,  ഒരേയൊരു മകനിലേക്ക് ചുരുക്കിയ, അമ്മയില്ലാത്ത കുഞ്ഞിനെ ജീവനായി കാണുന്ന, മകന്റെ ഏറ്റവും വലിയ കൂട്ടുകാരനായ ഒരച്ഛന്റെ വേഷം......

സിനിമ കഴിഞ്ഞിറങ്ങുന്നവരെല്ലാം അതിലെ അയാളുടെ പ്രകടനത്തെ കുറിച്ചു അയാളുടെ തന്നെ പ്രശസ്ത ഡയലോഗ് ആയ " ഒന്നും പറയാനില്ല " എന്നു പറയിപ്പിച്ചു കൊണ്ടാണ് അയാൾ തനിക്ക് ലഭിച്ച ആ വേഷത്തെ ആഘോഷിച്ചത്.....! 

ബിജുക്കുട്ടൻ... 100 ഡേയ്സ് ഓഫ് ലവ് എന്ന ചിത്രത്തിൽ ദുൽകർ പറയുന്നത് പോലെ " എല്ലാവരുടെയും ജീവിതത്തിൽ ഒരു ലൈഫ് ചെഞ്ചിങ് മോമെന്റ് ഉണ്ടാകും " എന്നത് പോലെ വാഴയിലെ ഈ വേഷം നിങ്ങളുടെ ലൈഫ് ചേഞ്ചിങ് മോമെന്റ് ആകട്ടെ..ഒത്തിരി നല്ല വേഷങ്ങൾ തേടി വരട്ടെ......

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.