PRAVASI

44-മത് ഐസിഇസിഎച്ച് ക്രിസ്തുമസ് കരോളും 4-മത് കരോൾ ഗാന മത്സരവും ഡിസംബർ 28 ന്

Blog Image

ഹൂസ്റ്റൺ : ഇന്ത്യൻ  ക്രിസ്ത്യൻ  എക്യൂമിനിക്കൽ  കമ്മ്യൂണിറ്റി  ഓഫ്‌ ഹുസ്റ്റന്റെ (ICECH) ആഭിമുഖ്യത്തിൽ   എല്ലാ വർഷവും നടത്തി  വരുന്ന ക്രിസ്മസ്  കരോളും  കരോൾ  ഗാന  മത്സരവും  2025 ഡിസംബർ  28 നു  വൈകിട്ടു  5 മണിക്ക്  ഹുസ്റ്റൻ  സെന്റ്‌ . ജോസഫ്  സീറോ മലബാർ  ചർച്ച് ഹാളിൽ  വെച്ചു നടത്തപെടുന്നു.  ഹുസ്റ്റനിലെ  ഇരുപതു  പള്ളികൾ  ചേർന്നുള്ള ഈ  പരിപാടി  വിപുലമായ  കമ്മറ്റിയുടെ  നേതൃത്വത്തിൽ  നടത്തുന്നു.  

ഈ  വർഷത്തെ  ക്രിസ്മസ്  കരോളിൽ  മാർത്തോമാ സഭ വികാരി ജനറൽ വെരി. റവ  .ഡോ. ചെറിയാൻ  തോമസ്‌  ക്രിസ്തുമസ്  ദുത്  നൽകും.   ക്രിസ്തുമസ് കരോൾ  മൽസരത്തിൽ  വിജയിക്കുന്ന വർക്കും  ട്രോഫികളും  ക്യാഷ്  അവാർഡും  നൽകും.  ഐ സിഇസിഎച്ച് ഒക്ടോബറിൽ നടത്തിയ  ഷട്ടിൽ ബാഡ്മിന്റൺ   ടൂർണമെന്റിലെ  വിജജയികൾക്കും ട്രോഫികൾ  നൽകുന്നതായിരിക്കും     .   ഐസിഇസിഎച്  പ്രസിഡന്റ്‌  റവ.ഫാ  .ഡോ ഐസക്ക്  .ബി  .പ്രകാശ്    വൈസ്  പ്രസിഡന്റ്‌  റവ  .ഫാ  രാജേഷ്  .കെ  .ജോൺ, സെക്രട്ടറി  ശ്രീ  .ഷാജൻ  ജോർജ്   ട്രഷറർ  ശ്രീ  രാജൻ  അങ്ങാടിയിൽ  പി  .ആർ  .ഓ  .ജോൺസൻ  ഉമ്മൻ, നൈനാൻ  വീട്ടീനാൽ   , ഫാൻസിമോൾ പള്ളത്തു മഠം ,ഡോ  അന്ന  ഫിലിപ്പ് , മിൽറ്റ  മാത്യു,  ക്രിസ്തമസ്  കരോൾ  കോഓർഡിനേറ്റർമാരായി  റവ . ഫാ  .ജെക്കു  സക്കറിയ, ജിനോ  ജേക്കബ് എന്നിവരുടെ നേതൃത്വത്തിൽ വിപുലമായ  കമ്മറ്റി  പ്രവർത്തിക്കുന്നു.
  

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.