PRAVASI

കോഴിക്കോട് സൈക്കോളജി വിദ്യാർഥിനിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

Blog Image

കോഴിക്കോട്: കൊയിലാണ്ടി പൊയിൽകാവിൽ കോളജ് വിദ്യാർഥിനിയെ വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പൊയിൽകാവ് എടക്കുളം ചാലിൽപറമ്പിൽ അനിൽ കുമാറിന്റെയും ലിസിയുടെയും മകൾ ശ്രീനന്ദ (21) ആണ് മരിച്ചത്. കൊയിലാണ്ടി ശ്രീനാരായണ ഗുരുദേവ കോളജിലെ അവസാന വർഷ സൈക്കോളജി ബിരുദ വിദ്യാർഥിനിയാണ്.
ചൊവ്വാഴ്ച വൈകിട്ടോടെയാണ് സംഭവം. കോളജിൽനിന്ന് അഞ്ചരയോടെ വീട്ടിലെത്തിയ ശ്രീനന്ദയോട് സമീപത്തെ ക്ഷേത്രത്തിലെ ഉത്സവത്തിന് പോകാൻ മാതാപിതാക്കൾ ആവശ്യപ്പെട്ടിരുന്നു. എന്നാൽ താൻ വരുന്നില്ലെന്ന് പറഞ്ഞ് ശ്രീനന്ദ വീട്ടിൽ തന്നെ നിൽക്കുകയായിരുന്നു. പിതാവ് തിരിച്ചെത്തിയപ്പോഴാണ് മകളെ മുറിക്കുള്ളിൽ തൂങ്ങിയ നിലയിൽ കണ്ടത്. ഉടൻ തന്നെ വാതിൽ തകർത്ത് അകത്തുകയറി ശ്രീനന്ദയെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ശ്രീനന്ദയുടെ നെറ്റിയിലും താടിയിലും മുറിവുള്ളതാണ് ദുരൂഹത ഉയർത്തുന്നത്. മൃതദേഹം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ. പോസ്റ്റ്മോർട്ടത്തിനു ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും കൊയിലാണ്ടി പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. മരണകാരണം വ്യക്തമല്ലെന്നും പോലീസ് അന്വേഷണം ആരംഭിച്ചതായും അധികൃതർ അറിയിച്ചു.

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.