ചിക്കാഗോ : ചിക്കാഗോ മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന ഈ വർഷത്തെ ഓണാഘോഷം 'നാദം 2025' ഈ വരുന്ന സെപ്റ്റംബർ 7 ഞായറാഴ്ച 4 മണിക്ക് ബെൽവുഡിൽ ഉള്ള സീറോ മലബാർ കത്തീഡ്രൽ ഹാളിൽ വെച്ച് നടത്തപ്പെടുന്നതാണ് .പ്രശസ്ത സിനിമ /സീരിയൽ താരം അർച്ചന സുശീലൻ മുഖ്യാതിഥി ആയിരിക്കും .ആഘോഷത്തിന്റെ എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി ഭാരവാഹികൾ അറിയിച്ചു.
വൈകിട്ട് 4 ന് വിഭവസമൃദ്ധമായ ഓണസദ്യയും തുടർന്ന് വാദ്യ മേളം , താലപ്പൊലി എന്നിവയോടെ ആരംഭിക്കുന്ന ഘോഷയാത്രയും തുടർന്ന് കത്തീഡ്രൽ ഹാളിൽ പൊതു സമ്മേളനവും കലാവിരുന്നും അരങ്ങേറും. അസോസിയേഷന്റെ വാർഷികപ്പതിപ്പ് 'നാദം 'ഈ വേദിയിൽ പ്രകാശനം ചെയ്യും .
പ്രസ്തുത വേദിയിൽ വെച്ച് ,2025 ൽ ഉന്നത വിജയം കരസ്ഥമാക്കിയ ഹൈസ്കൂൾ വിദ്യാർത്ഥികളെ ആദരിക്കുകയും അവർക്കു വിദ്യാഭ്യാസ അവാർഡുകൾ സമ്മാനിക്കുകയും ചെയ്യുമെന്ന് ചിക്കാഗോ മലയാളി അസോസിയേഷൻ ഭാരവാഹികൾ അറിയിച്ചു. ബാസ്കറ്റ് ബോൾ മത്സര വിജയികൾക്കുള്ള ട്രോഫികളും ഓണാഘോഷ വേദിയിൽ വെച്ച് നൽകുന്നതാണ്.
തുടർന്ന് 2025 -27 കാലയളവിലേക്ക് തെരഞ്ഞെടുക്കപ്പെട്ട പുതിയ ഭരണസമിതിയെ സദസ്സിന് പരിചയപ്പെടുത്തും .
ഈ ഓണാഘോഷത്തിലേക്ക് എല്ലാ മലയാളി സുഹൃത്തുക്കളെയും സ്വാഗതം ചെയ്യുന്നതായി ചിക്കാഗോ മലയാളി അസോസിയേഷൻ പ്രസിഡന്റ് ജെസ്സി റിൻസി, സെക്രട്ടറി ആൽവിൻ ഷിക്കോർ ,ട്രെഷറർ മനോജ് അച്ചേട്ട് ,പി ആർ ഓ ശ്രീ :ബിജു മുണ്ടക്കൽ,ഫിലിപ്പ് പുത്തൻപുരയിൽ ,വിവിഷ് ജേക്കബ്, ഡോ :സിബിൽ ഫിലിപ്പ് ,കോ ഓർഡിനേറ്റർമാരായ പ്രിൻസ് ഈപ്പൻ,കിഷോർ കണ്ണാല,സാറ അനിൽ എന്നിവർ അറിയിച്ചു .
.jpg)

