PRAVASI

16-ാമത് കെ.സി.സി.എൻ.എ കൺവെൻഷൻ : ഏർലി ബേർഡ് രജിസ്ട്രേഷൻ ഫെബ്രുവരി 21നു അവസാനിക്കും

Blog Image

16-ാമത് കെ.സി.സി.എൻ.എ കൺവെൻഷൻ, ഫ്ലോറിഡയിലെ ഫോർട്ട് ലോഡർഡെയിലിൽ ചരിത്ര സംഗമത്തിന് ഒരുക്കങ്ങൾ അതിവേഗം മുന്നേറുന്നതായും കൺവെൻഷൻറെ ഏർലി ബേർഡ് രജിസ്ട്രേഷൻ ഫെബ്രുവരി 21-നു അവസാനി മെന്നും കൺവെൻഷൻ സ്റ്റിയറിംഗ് കമ്മിറ്റീ അറിയിച്ചു .

ഫ്ലോറിഡയിലെ ഫോർട്ട് ലോഡർഡെയിലെ ബ്രോവാർഡ് കൗണ്ടി കൺവെൻഷൻ സെൻറ്ററിൽ , 2026 ആഗസ്റ്റ് 6 മുതൽ 9 വരെ നടക്കുന്ന 16-ാമത് കെ.സി.സി.എൻ.എ നാഷണൽ കൺവെൻഷൻ
വടക്കേ അമേരിക്കയിലെ ക്നാനായ കത്തോലിക്ക സമൂഹത്തിന്റെ മഹത്തായ സംഗമമാണ്. KCASF (മയാമി), KCCCF (ടാമ്പാ ) എന്നീ യൂണിറ്റുകളുടെ സംയുക്ത ആതിഥേയത്വത്തിലാണ് ഈ മഹാ സംഗമം സംഘടിപ്പിക്കുന്നത്.

ക്നാനായ സമൂഹത്തിന്റെ പാരമ്പര്യം, വിശ്വാസം, ഐക്യം എന്നിവ ആഘോഷിക്കുന്നതിനുള്ള അപൂർവ അവസരമാണ് ഈ കൺവെൻഷൻ. ഉത്തര അമേരിക്കയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് ആയിരക്കണക്കിന് സമുദായ അംഗങ്ങള്‍ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു. കുടുംബങ്ങൾക്കും യുവജനങ്ങൾക്കും വ്യക്തിഗത പങ്കാളികൾക്കും ഒരുപോലെ ആത്മീയവും സാമൂഹികവുമായ അനുഭവങ്ങൾ സമ്മാനിക്കുന്ന ചരിത്രപ്രധാനമായ സംഗമമായിരിക്കും ഇത്.

ഇതുവരെ 550-ൽ പരം രെജിസ്ട്രേഷനുകൾ ലഭിച്ചിട്ടുണ്ട് . എർലി ബേർഡ് രജിസ്ട്രേഷൻ അവസാന തീയതി 2026 ഫെബ്രുവരി 21 ആണ്. അതിനു ശേഷം ഫാമിലി രജിസ്ട്രേഷനിന് $100 സിംഗിൾ രജിസ്ട്രേഷനിന് $50 അധികമായി ഈടാക്കുന്നതായിരിക്കും. അതിനാൽ എല്ലാവരും ഈ സമയപരിധിക്കുള്ളിൽ രജിസ്റ്റർ ചെയ്യണമെന്ന് അഭ്യർത്ഥിക്കുന്നു.കൂടാതെ, രെജിസ്ട്രേഷൻ പേയ്മെന്റ് ചെയ്തതിനുശേഷമേ രജിസ്ട്രേഷൻ പൂര്‍ത്തിയായതായി കണക്കാക്കുകയുള്ളൂ . ഹോട്ടൽ റൂമുകൾ പേയ്മെന്റ് ചെയ്ത തീയതിയുടെ അടിസ്ഥാനത്തിലാണ് അനുവദിക്കുക. അതിനാൽ മികച്ച താമസ സൗകര്യം ഉറപ്പാക്കാൻ എത്രയും വേഗം രജിസ്റ്റർ ചെയ്ത് പേയ്മെന്റ് പൂർത്തിയാക്കണമെന്നും സംഘാടകർ ഓർമ്മിപ്പിക്കുന്നു.

രജിസ്ട്രേഷൻ പൂർത്തിയാക്കുന്നതിനായി ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക:
 https://convention.kccna.com

3,500-ൽ അധികം പ്രതിനിധികൾ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്ന ഈ കൺവെൻഷൻ, ക്നാനായ സമൂഹത്തിന്റെ ഐക്യവും ശക്തിയും പ്രതിഫലിപ്പിക്കുന്ന വൻസംഗമമായിരിക്കും.

ഇത്തവണ Golf , Pickle Ball, 3X3 ബാസ്കറ്റ്ബോള്‍ for 35 & up തുടങ്ങിയ ആകര്‍ഷണീയമായ സ്പോര്‍ട്സ് ഗെയിംമുകള്‍ ഉള്‍പ്പെടുത്തി ഒരു കംപ്ലീറ്റ് ഗെയിംസ് പാക്കേജ് ആണ് കൺവെൻഷനിൽ പങ്കെടുക്കുന്നവരെ കാത്തിരിക്കുന്നത് .

16-ാമത് കെ.സി.സി.എൻ.എ കൺവെൻഷനെ ഏറ്റവും വലിയതും വിജയകരവുമായ സംഗമമാക്കി മാറ്റാൻ എല്ലാവരും ഒന്നുചേരാം.

ജെയിംസ് ഇല്ലിക്കൽ (ഫ്ളോറിഡ) പ്രസിഡണ്ട് , സിജു ചെരുവൻകാലായിൽ (ന്യൂയോർക്ക് ) എക്സിക്യൂട്ടീവ് വൈസ് പ്രസിഡണ്ട് , വിപിൻ ചാലുങ്കൽ (ചിക്കാഗോ) ജനറൽ സെക്രട്ടറി, സൂസൻ തെങ്ങുംതറയിൽ (സാൻ ഹൊസെ) ജോയിന്റ് സെക്രട്ടറി, ജോജോ തറയിൽ (ഹൂസ്റ്റൺ) ട്രഷറർ, ജേക്കബ് കുസുമാലയം(ന്യൂ യോർക്ക്) വൈസ് പ്രസിഡണ്ട് ജെസ്‌നി കൊട്ടിയാനിക്കൽ (അറ്റലാന്റ) ജോയിന്റ് ട്രെഷറർ എന്നിവരാണ് KCCNA യ്ക്ക് നേതൃത്വം നൽകുന്നത് . ഇവരോടൊപ്പം കൺവെൻഷൻ ചെയർപേഴ്സൺ ജോബി ഊരാളിൽ ആതിഥേയ യൂണിറ്റ് പ്രസിഡന്റുമാരായ ജയമോൾ മൂശാരിപ്പറമ്പിൽ (ടാമ്പാ) , എബി തെക്കനാട്ട് (മയാമി) തുടങ്ങി നിരവധി കമ്മറ്റി അംഗങ്ങൾ കൺവൻഷന്റെ ഒരുക്കത്തിനായി അഹോരാത്രം പ്രയത്നിക്കുന്നു .

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.