PRAVASI

പുലർ‌ച്ചെ വീട്ടുകാരെ പൂട്ടിയിട്ട് കാറുമായി കറങ്ങാൻപോയ 14 കാരൻ‌ അപകടത്തിൽപ്പെട്ടു; പിതാവിനെതിരെ കേസ്

Blog Image

തിരുവനന്തപുരം: പുലർച്ചെ 2.30ന് വീട്ടുകാരെ പൂട്ടിയിട്ട് കാറുമായി പുറത്തുപോയ 14 കാരൻ അപകടത്തിൽപ്പെട്ടു. തിരുവനന്തപുരം കരമനയിൽ ആയിരുന്നു അപകടം. സ്കൂൾ വിദ്യാർത്ഥിയായ 14 കാരൻ 16 വയസുള്ള സുഹൃത്തിനൊപ്പമാണ് കറങ്ങാൻ ഇറങ്ങിയത്. കുമാരപുരം സ്വദേശിയുടേതാണ് കാർ. വീട്ടുകാരെ പൂട്ടിയിട്ടാണ് അർധരാത്രി ചായ കുടിക്കാൻ ഇറങ്ങിയത്. കുട്ടികൾക്ക് കാര്യമായ പരിക്കില്ല. സംഭവത്തിൽ 14കാരന്റെ പിതാവിനെതിരെ കരമന പോലീസ് കേസെടുത്തു.
കരമന നന്തിലത്ത് ജി മാർട്ടിന് സമീപത്തുള്ള വളവില്‍ വച്ച് കാർ താഴ്ചയിലേക്ക് വീഴുകയായിരുന്നു. സ്ഥിരം അപകടമേഖലയായ ഇവിടെ വീടിന്റെ കൈവരിയും തകർ‌ത്താണ് കാർ താഴേക്ക് തലകീഴായി പതിച്ചത്. അപകടത്തിൽ കാർ ഏറെക്കുറെ തകർന്ന നിലയിലായിരുന്നു. അപകടത്തിൽ വിദ്യാർത്ഥികൾക്ക് കാര്യമായ പരിക്കില്ലെങ്കിലും, ഇരുവരും പേടിച്ചുപോയി. പോലീസെത്തി ഇവരെ കരമന സ്റ്റേഷനിലേക്ക് കൊണ്ടുപോയി.

 

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.