PRAVASI

മങ്ക യുടെ ക്രിസ്മസ് -ന്യൂ ഇയർ ആഘോഷം ഗംഭീര വിജയമായി

Blog Image

മങ്ക ( മലയാളി അസോസിയേഷൻ ഓഫ് നോർത്തേൺകാലിഫോർണിയ )യുടെ ക്രിസ്മസ് ന്യൂ ഇയർആഘോഷങ്ങൾ ഗംഭീര വിജയമായി. ഡിസംബർ 7 നുഇന്ത്യൻ കമ്മ്യൂണിറ്റി സെന്റർ ഓഡിറ്റോറിയത്തിൽവെച്ച് നടന്ന പരിപാടികൾ രാകേഷ് അഡ്‌ല , ഡെപ്യൂട്ടികോൺസൽ ജനറൽ  (സാൻ ഫ്രാൻസിസ്കോഇന്ത്യൻ കോൺസ് ലേറ്റ്) ഉദ്ഘാടനം  ചെയ്‌തു.യൂണിയൻ സിറ്റി മേയർ ഗാരിസിംഗ് ആയിരുന്നു മുഖ്യാതിഥി .

 ഉത്സവപ്രതീതി ജനിപ്പിക്കുന്ന വിധത്തിൽഓഡിറ്റോറിയം മനോഹരമായി അലങ്കരിച്ചിരുന്നു . മങ്കകുടുംബങ്ങൾക്കും സന്ദർശകർക്കും  ക്രിസ്മസ്- ന്യൂഇയർ  ആഘോഷം ഓർമ്മകളിൽ സൂക്ഷിക്കാൻ സാന്തയുമൊത്ത് ചിത്രം  എടുക്കാനുള്ള ഫോട്ടോ ബൂത്തുംസൗകര്യവും ഒരുക്കിയിരുന്നു . കാണികൾ നിറഞ്ഞഓഡിറ്റോറിയത്തിൽ ബേ ഏരിയയിലെ മികവുറ്റകലാകാരന്മാർ വിവിധ കലാപരിപാടികൾഅവതരിപ്പിച്ചു . ഡി ജെ യുടെ താളങ്ങൾക്കൊത്തുള്ളനൃത്തച്ചുവടുകൾ ഏവരെയും  ആനന്ദ ലഹരിയിൽആഴ്ത്തി .

 യൂണിയൻ സിറ്റി യിൽ പുതുതായി തിരഞ്ഞെടുക്കപ്പെട്ടമേയർ ഗാരി സിംഗ് നും  പുതുതായി തിരഞ്ഞെടുക്കപ്പെട്ടഫ്രിമോണ്ട് യൂണിഫൈഡ് സ്‌കൂൾ ഡിസ്‌ട്രിക്‌ട് ട്രസ്റ്റീ റിനു നായർക്കും മങ്ക ടീം ആശംസകൾ അർപ്പിച്ചു. രണ്ടാം തലമുറയിൽ നിന്നും ഉയർന്നു വന്ന കമ്മ്യൂണിറ്റി ലീഡർ എന്ന നിലയിൽ റിനു വിനെ മങ്ക ടീം പ്രത്യേകം അഭിനന്ദിച്ചു .

 മങ്കയ്ക്ക് സാമ്പത്തിക സഹായം നൽകി വരുന്ന സ്പോൺസേർസ് നോടുള്ള അകൈതവമായ നന്ദിയും കടപ്പാടും  പ്രസിഡന്റ് സുനിൽ വർഗ്ഗീസ് പ്രത്യേകം രേഖപ്പെടുത്തി.  അടുത്ത വർഷം നടക്കാനിരിക്കുന്ന രണ്ടു പരിപാടികൾ കൂടി എടുത്തു പറഞ്ഞു . മങ്ക യിലെ വിവിധ ക്ലബുകൾ സംഘടിപ്പിക്കുന്ന പരിപാടികളുടെ ഒരു മേള  മെയ്‌   10 , 2025 നു ഒരു മുഴുവൻ ദിന പരിപാടി യായി ആഘോഷിക്കും .

 അടുത്ത വർഷത്തെ ഓണം ഓഗസ്റ്റ്  30 ,2025 , നു ആയിരിക്കും ആഘോഷിക്കുക. കേരളത്തിലെ പ്രസിദ്ധനായ പാചക വിദഗ്ദൻ പഴയിടം നമ്പൂതിരി ഒരുക്കുന്ന സ്വാദിഷ്ടമായ സദ്യ യായിരിക്കും പരിപാടിയുടെ പുതുമയും ആകർഷണവും .

 വർണ്ണാഭമായ  ഈ ആഘോഷ പരിപാടികൾക്ക് നേതൃത്വം നൽകി ആസൂത്രണം നിർവഹിച്ചത് സദാ സേവനസന്നദ്ധരായ  മങ്ക ബോർഡ് ഓഫ് ഡയറക്‌ടേഴ്‌സ്  ജോൺ പുലിക്കോട്ടിൽ, മേരി ദാസൻ ജോസഫ് , പത്മ പ്രിയ പാലോട്ട് , പ്രിൻസ്  നെച്ചിക്കാട്ട് എന്നിവർക്കൊപ്പം മങ്ക ബോർഡും ചേർന്നാണ് .

ബോർഡ് ഓഫ് ഡയറക്‌ടേഴ്‌സ്  ജോൺ പുലിക്കോട്ടിൽ, അതിഥികൾക്ക് സ്വാഗതം പറഞ്ഞു . സെക്രട്ടറി പ്രിൻസ്  നെച്ചിക്കാട്ട് മങ്ക 2025 കലണ്ടർ പ്രകാശനത്തിന്റെ  ചുമതല വഹിച്ചു , വൈസ് പ്രസിഡന്റ് പത്മ പ്രിയ പാലോട്ട് സ്പോസേർസ് നെ ആദരിച്ചു , ട്രഷറർ മേരി ദാസൻ ജോസഫ് സ്പോൺസേർസ് നെയും മങ്ക യുടെ അഭ്യുദേയ കാംക്ഷി കളെയും , വളണ്ടിയർമാരെയും കുടുംബങ്ങളെയും പ്രത്യേകം ആദരിച്ച് നന്ദി പറഞ്ഞു.

 ഈ വർഷത്തെ ക്രിസ്മസ് ന്യൂ ഇയർ ആഘോഷങ്ങൾ പ്രകടമായി മങ്ക യുടെ സാമൂഹ്യ സേവന പ്രതിബദ്ധത യും , സ്നേഹ സാഹോദര്യവും വിളിച്ചോതുന്നതായിരുന്നു . സാംസ്‌കാരിക പരിപാടികളിലൂടെ സാമൂഹിക ഐക്യം നിലനിർത്തുന്നതിൽ മങ്ക യുടെ പരിശ്രമവും പങ്കും ഒരിക്കൽ കൂടി വെളിപ്പെടുത്തി മലയാളി സമൂഹത്തിനു മങ്ക മാതൃകയായി 

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.