VAZHITHARAKAL

ജെയിംസ് ഇല്ലിക്കൽ : സംഘാടനത്തിന്റെ വേറിട്ട ശൈലി

Blog Image

'നിങ്ങള്‍ വളരുമ്പോള്‍ നിങ്ങള്‍ക്ക് രണ്ട് കൈകളുണ്ടെന്ന് നിങ്ങള്‍ കണ്ടെത്തും. 
ഒന്ന് സ്വയം സഹായിക്കുന്നതിനും
മറ്റൊന്ന് മറ്റുള്ളവരെ  സഹായിക്കുന്നതിനും'


ത് വലിയ ഉത്തരവാദിത്വം ആയിക്കോട്ടെ, അത് സമയബന്ധിതമായി, ഉത്തരവാദിത്വത്തോടെ ചെയ്തു തീര്‍ക്കുക എന്നതാണ് ഒരു സാമൂഹ്യ പ്രവര്‍ത്തകന്‍റെ ജോലി. ഏറ്റെടുക്കുന്ന ഏതൊരു ജോലിയും പരാതിയും പരിഭവവുമില്ലാതെ കൃത്യതയോടെ നിര്‍വ്വഹിക്കുന്ന ഒരു സംഘാടകനുണ്ട് ഫ്ളോറിഡയില്‍. ജെയിംസ് ഇല്ലിക്കല്‍. ഫോമയുടെ 2022-24 കാലയളവിലെ പ്രസിഡന്‍റ് സ്ഥാനാര്‍ത്ഥി. കേരളാ ഇലക്ട്രിസിറ്റി ബോര്‍ഡില്‍ ലൈന്‍മാന്‍ തസ്തികയില്‍നിന്ന് അമേരിക്കന്‍ മണ്ണിലെ ബിസിനസിലേക്കും, സംഘടനാ പ്രവര്‍ത്തനങ്ങളിലേക്കും വളര്‍ന്ന ജെയിംസ് ഇല്ലിക്കല്‍ എന്ന സാമൂഹ്യ പ്രവര്‍ത്തകന്‍റെ കഥ വരും തലമുറയ്ക്ക് ഒരു അനുഭവമാണ്. നേടേണ്ടവയെ കൃത്യമായി പ്ലാന്‍ ചെയ്ത് ജീവിതത്തിന്‍റെ ഭാഗമാക്കുവാനുള്ള ശ്രമങ്ങള്‍, അവയെ വിജയിപ്പിച്ചെടുക്കുവാന്‍ സത്യസന്ധമായ പ്രവര്‍ത്തനങ്ങള്‍. സംഘാടനം, വിലയിരുത്തല്‍, നടപ്പിലാക്കല്‍ എന്നിവയുടെ ആള്‍രൂപമാണ് ജെയിംസ് ഇല്ലിക്കല്‍. സൗമ്യനായ പോരാളി.


കാര്‍ഷിക പാരമ്പര്യത്തില്‍  നിന്ന്
കെ.എസ്. ഇ.ബി ഓവര്‍സിയറിലേക്ക്

മണ്ണിനോടും, ജീവിതത്തോടും പടവെട്ടിയ തൊടുപുഴ മ്രാല  ഇല്ലിക്കല്‍ ചാക്കോയുടെയും, ഏലിയാമ്മയുടെയും മകനായി ജനിച്ച ജെയിംസ് ഇല്ലിക്കല്‍ പ്രാഥമിക വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത് സെന്‍റ് പീറ്റേഴ്സ് മ്രാലയിലും, 8 മുതല്‍ 10 വരെ കരിങ്കുന്നം സെന്‍റ് അഗസ്റ്റിന്‍ സ്കൂളിലുമായിരുന്നു. തുടര്‍ന്ന് പ്രീഡിഗ്രിക്ക് തൊടുപുഴ ന്യൂമാന്‍ കോളജില്‍ ചേര്‍ന്നു. ഒരുവര്‍ഷം കഴിഞ്ഞപ്പോള്‍ മുട്ടം പോളിടെക്നിക് കോളജില്‍  ഇലക്ട്രിക്കല്‍ എഞ്ചിനീയറിംഗ് ഡിപ്ലോമയ്ക്ക്  അഡ്മിഷന്‍ കിട്ടി. ഒരുപക്ഷേ, കോളജ് ജീവിതം തുടര്‍ന്നിരുന്നു എങ്കില്‍ മറ്റൊരു വഴിയിലേക്ക് തിരിയേണ്ട ജീവിതം സാങ്കേതിക വിദ്യാഭ്യാസത്തിന് വഴിമാറിയത് ജീവിത സുരക്ഷിതത്വത്തിന് വഴിതെളിച്ചു. 1982-ല്‍ ലൈന്‍മാനായി കെ.എസ്.ഇ.ബിയില്‍ ജോലിക്ക് കയറി. 1984-ല്‍ ഓവസിയര്‍ പദവിയിലേക്ക്. കെ.എസ്.ഇ.ബിയിലെ ജോലിക്കിടയില്‍ യൂണിയന്‍ പ്രവര്‍ത്തനവും തുടങ്ങി. കേരളാ ഇലക്ട്രിസിറ്റി ബോര്‍ഡ് വര്‍ക്കേഴ്സ് യൂണിയന്‍- മൂവാറ്റുപുഴ ഡിവിഷന്‍ ചെയര്‍മാനായി വേറിട്ട സേവനങ്ങള്‍. യൂണിയന്‍ പ്രവര്‍ത്തനത്തില്‍ സജീവമായപ്പോഴും ഒപ്പമുള്ള തൊഴിലാളികളുടെ  നന്മയായിരുന്നു ലക്ഷ്യം.

അമേരിക്കയിലേക്ക്
ജോലി - ബിസിനസ് - സംഘടനാ പ്രവര്‍ത്തനം

1978-ല്‍ സഹോദരി ലില്ലി അമേരിക്കയില്‍ എത്തിയതോടെയാണ് ഇല്ലിക്കല്‍ കുടുംബത്തിന്‍റെ  അമേരിക്കന്‍ യാത്രയ്ക്ക് തുടക്കമാകുന്നത്. 1984-ല്‍ അമേരിക്കയിലേക്ക്, അതിനിടയില്‍ വെളിയന്നൂര്‍ സ്വദേശിനി മൂലക്കാട്ട് ലിസിയുമായി  വിവാഹം. ന്യൂജേഴ്സിയില്‍ ജോലിക്ക് തുടക്കം. 1988-ല്‍ ഫ്ളോറിഡ, താമ്പയിലേക്ക് മാറി. ഈ സമയത്ത് റെസ്പിറേറ്ററി തെറാപ്പി കോഴ്സ് പഠിക്കുന്നു. രണ്ടര വര്‍ഷം. 1992-ല്‍ ടാമ്പ സെന്‍റ് ജോസഫ് ഹോസ്പിറ്റലില്‍ റെസ്പിറേറ്ററി തെറാപ്പിസ്റ്റായി ജോലിക്ക് കയറി. പതിനഞ്ച് വര്‍ഷം ഹോസ്പിറ്റല്‍ ജോലിയില്‍ ശ്രദ്ധ കേന്ദ്രീകരിച്ചു. 2018-ല്‍ ബിസിനസിലേക്ക് മാറി. ഈ കാലയളവിലാണ് സംഘടനാ പ്രവര്‍ത്തനത്തില്‍ കൂടുതല്‍ സജീവമാകുന്നത്. ജാതി, മത കൂട്ടായ്മകള്‍ക്കപ്പുറത്ത് മലയാളികള്‍ തമ്മില്‍ ഒരു ബന്ധം സ്ഥാപിക്കുക എന്ന ലക്ഷ്യത്തോടെ നാട്ടില്‍ നിന്നെത്തിയവര്‍ തമ്മില്‍, കുടുംബങ്ങള്‍ തമ്മില്‍ കണ്ടുമുട്ടലുകള്‍, ഒത്തുചേരലുകള്‍ അക്കാലത്ത് സജീവമായി. അങ്ങനെയാണ് ങഅഇഎ (മലയാളി അസ്സോസിയേഷന്‍ ഓഫ് സെന്‍ട്രല്‍ ഫ്ളോറിഡ)ന്‍റെ തുടക്കം. രണ്ട് തവണ ങഅഇഎ-ന്‍റെ പ്രസിഡന്‍റായി സേവനമനുഷ്ഠിച്ചു. 2018- ഫോമാ കണ്‍വന്‍ഷന്‍ ജനറല്‍ കണ്‍വീനര്‍, ഹെല്‍പ്പിംഗ് ഹാന്‍ഡ്സ്  സോണ്‍ കേര്‍ഡിനേറ്റര്‍, സണ്‍ഷൈന്‍, സൗത്ത് ഈസ്റ്റ്, സതേണ്‍, സോണല്‍ കേര്‍ഡിനേറ്റര്‍, ഗഇഇചഅയുടെ രണ്ട് തവണ ആര്‍.വി.പി, ഗഇഇചഅ ബൈലോ കമ്മിറ്റി 2000ല്‍ അംഗം, ഗഇഇഇഎ രണ്ട്  തവണ പ്രസിഡന്‍റ്, 2000/2004 ഗഇഇഇഎ ബില്‍ഡിംഗ് കമ്മറ്റി ചെയര്‍മാന്‍, ഗഇഇഇഎ ഫിനാന്‍സ് കമ്മറ്റി ചെയര്‍മാന്‍, 2 മില്യന്‍ തുക മുടക്കി സ്പോര്‍ട്സ് കോംപ്ലക്സ് ഓഡിറ്റോറിയം എന്നിവ നിര്‍മ്മിക്കാന്‍ മുന്‍കൈ എടുത്തു. പിന്നീട് 2014 -2017 വരെ ബില്‍ഡിംഗ് ബോര്‍ഡ് ചെയര്‍മാനായി സേവനമനുഷ്ഠിച്ചു.
ഫോമയുടെ രൂപീകരണം മുതല്‍ സജീവമായി ഫോമയ്ക്കൊപ്പം ഉണ്ട്. യുവജനങ്ങള്‍ക്കും, വനിതകള്‍ക്കും കൂടുതല്‍ അവസരങ്ങള്‍ നല്‍കി സംഘടനാ പ്രവര്‍ത്തനശൈലിക്ക് വേറിട്ടൊരു  മാതൃകയാണ് ഫോമയ്ക്കുള്ളതെന്ന്  ജെയിംസ് ഇല്ലിക്കലിന്‍റെ വിലയിരുത്തല്‍.

ഫോമാ നാഷണല്‍ യൂത്ത് ഫെസ്റ്റിവല്‍ മുതല്‍ വിജയം വരിച്ച സംഘാടനം
സംഘടനാ പ്രവര്‍ത്തനത്തിന്‍റെ ഏറ്റവും പ്രധാന വശം അതിന്‍റെ നടത്തിപ്പും, അതുവഴി ഉണ്ടാകുന്ന അംഗീകാരവുമാണ്. ആ അംഗീകാരമാണ് ജെയിംസ് ഇല്ലിക്കലിന്‍റെ ഭാഗ്യങ്ങളിലൊന്ന്. 2009-ല്‍ ജോണ്‍ ടൈറ്റസ് ഫോമാ പ്രസിഡന്‍റ് ആയിരുന്ന സമയത്ത് സംഘടിപ്പിച്ച ഫോമാ നാഷണല്‍ യൂത്ത് ഫെസ്റ്റിവല്‍ ഗ്രാന്‍റ് ഫിനാലെയുടെ ചെയര്‍മാന്‍ ആയിരുന്നു ജെയിംസ് ഇല്ലിക്കല്‍. ഫ്ളോറിഡയില്‍ സംഘടിപ്പിച്ച ഈ യൂത്ത് പ്രോഗ്രാം ഫോമയുടെ ചരിത്രത്തിലെ ഒരേട് കൂടിയാണ്. കൃത്യതയോടെ സംഘടിപ്പിക്കപ്പെട്ട ഈ പരിപാടിക്ക് അമേരിക്കയില്‍നിന്ന് അഭിനന്ദന പ്രവാഹമായിരുന്നു. അദ്ദേഹത്തിന്‍റെ സംഘടനാ പ്രവര്‍ത്തനത്തിന് ലഭിച്ച അംഗീകാരം കൂടിയായി അത്. 
2012-ല്‍ കെ.സി.സി.എന്‍.എ കണ്‍വന്‍ഷന്‍ ചെയര്‍മാനായി സംഘടിപ്പിക്കപ്പെട്ട കണ്‍വന്‍ഷന്‍ സംഘാടന ചരിത്രത്തിലെ മറ്റൊരു നാഴികക്കല്ലായി. 2010-ല്‍ ഫോമയുടെ ആര്‍.വി.പി ആയി. 2018-ല്‍ ചിക്കാഗോ ഫോമാ കണ്‍വന്‍ഷനില്‍ ഏറ്റവും മികച്ച മലയാളി അസോസിയേഷനായി ങഅഇഎ-നെ തെരഞ്ഞെടുക്കുമ്പോള്‍ അതിന്‍റെ  സ്ഥാപക പ്രവര്‍ത്തകന്‍, പ്രസിഡന്‍റ്, എന്ന നിലയില്‍ വലിയ ആദരവാണ് ലഭിച്ചത്. സെന്‍ട്രല്‍ ഫ്ളോറിഡയില്‍ സംഘടിപ്പിക്കപ്പെട്ട വള്ളംകളി മത്സരം, വടംവലി മത്സരം, വോളിബോള്‍ മത്സരം എന്നിവയ്ക്കെല്ലാം നേതൃത്വം നല്‍കാന്‍ കഴിഞ്ഞത് ജീവിതത്തിലെ അവിസ്മരണീയ നിമിഷം.


ഫാമിലി ടീമുമായി ഫോമാ നേതൃത്വ രംഗത്തേക്ക്

കുടുംബമാണ് ഏതൊരു വ്യക്തിയുടേയും ജീവിതത്തിന്‍റെ അടിസ്ഥാനം. സാമൂഹ്യാവസ്ഥയുടെ അവസാന വാക്കാണത്. ഫോമ ഒരു കുടുംബമാണ്. വിവിധ ജീവിത സാഹചര്യങ്ങളില്‍ അമേരിക്കയില്‍ ജീവിക്കുന്നവരുടെ ഒത്തു ചേരലിന് സാക്ഷ്യം വഹിക്കുന്ന ഒരു വലിയ പ്ലാറ്റ്ഫോം. 2022-2024 കാലയളവില്‍ ഫോമയുടെ നേതൃത്വ രംഗത്തേക്ക് ഒരു ടീമിനെ അവതരിപ്പിക്കുമ്പോള്‍ ജെയിംസ് ഇല്ലിക്കലിന് ഒരു ലക്ഷ്യം ഉണ്ടായിരുന്നു. ഒരു വലിയ കുടുംബമായി ഫോമയെ വളര്‍ത്തണമെന്ന്.  എല്ലാ അംഗങ്ങളും തമ്മില്‍ അഭേദ്യമായ ഒരു ബന്ധം ഉണ്ടാകണമെന്ന്. കാരണം കുടുംബത്തോളം ഇഴയിണക്കമുള്ള ഒരു സാമൂഹ്യസ്ഥാപനം ലോകത്ത് വേറെയില്ല. അങ്ങനെയാണ് ഫോമാ ഫാമിലി ടീമിന്‍റെ പിറവി.


മീറ്റ് ആന്‍ഡ് ഗ്രീറ്റ്
ഫോമാ ഫാമിലി ടീം മുന്നോട്ട് വെച്ച ഒരാശയം ഇന്ന് അമേരിക്കയിലുടനീളം ശ്രദ്ധ പിടിച്ചുപറ്റി. ജെയിംസ് ഇല്ലിക്കലിന്‍റെ നേതൃത്വത്തില്‍ ഫോമാ ഫാമിലി ടീം തങ്ങളെ തെരഞ്ഞെടുക്കേണ്ട ജനങ്ങള്‍ക്കിടയിലേക്ക് നടന്നടുക്കുക എന്ന ആശയമാണ് ഇത്. ഒരു പുതിയ ജനാധിപത്യ സംസ്കാരത്തിന് സംഘടനാ തലത്തില്‍ തുടക്കമിടുകയാണ് മീറ്റ് ആന്‍ഡ് ഗ്രീറ്റ് എന്ന പരിപാടിയിലൂടെ ഇല്ലിക്കലും സംഘവും. ഇതിനോടകം തന്നെ അമേരിക്കയിലെ വിവിധ ഭാഗങ്ങള്‍ സഞ്ചരിച്ച് ഫാമിലി ടീം വിജയിച്ചാല്‍ നടപ്പിലാക്കുന്ന പരിപാടികളെ കുറിച്ച് വിശദീകരിച്ചു കഴിഞ്ഞു. ഓരോ റീജിയണുകളും കാര്യക്ഷമമാക്കുക, റീജിയണുകളുടെ പരിപാടികള്‍ക്ക് ദേശീയതലത്തിലും വലിയ സ്വീകാര്യത ഉണ്ടാക്കുക എന്നതും കൂടിയാണ് മീറ്റ് ആന്‍ഡ് ഗ്രീറ്റിന്‍റെ മറ്റൊരു ലക്ഷ്യം.

ന്യൂജെന്‍ ടീമായി മുന്നോട്ട്
അമേരിക്കയില്‍ സംഘടനാ പ്രവര്‍ത്തനങ്ങള്‍ സജീവമാകണമെങ്കില്‍ അമേരിക്കയിലെ പുതിയ തലമുറ നമുക്കൊപ്പം പ്രവര്‍ത്തിക്കുന്ന അവസരം ഉണ്ടാവണമെന്ന അഭിപ്രായമാണ് ജെയിംസ് ഇല്ലിക്കലിന്‍റേത്. അമേരിക്കന്‍ രാഷ്ട്രീയത്തിലേക്ക് കടന്നുവരാന്‍ മലയാളി യുവതലമുറ സജ്ജമാണ്. പക്ഷെ അവര്‍ അതില്‍ നിന്നും ഒളിച്ചോടുന്നു. നിരവധി വലിയ പദവികളില്‍ മലയാളികള്‍ അമേരിക്കയില്‍ എത്തിയിട്ടുണ്ട്. പുതിയ തലമുറയിലെ കഴിവുള്ളവരെ കണ്ടെത്തി ഒപ്പം കൂട്ടുക എന്നതാണ് ഫോമ ഫാമിലി ടീമിന്‍റെ ലക്ഷ്യം.

ഡിസ്നി വേള്‍ഡിലെ ഫോമാ കണ്‍വന്‍ഷന്‍
സഞ്ചാരികളുടെ പറുദീസ എന്നാല്‍ ഡിസ്നി വേള്‍ഡ് ആണ്. അവിടെ 2024-ലെ ഫോമാ കണ്‍വന്‍ഷന്‍ നടത്തുക എന്നതാണ് ജെയിംസ് ഇല്ലിക്കലിന്‍റെ ലക്ഷ്യം. കുടുംബമായി വന്ന് കണ്‍വന്‍ഷന്‍ ആസ്വദിക്കുവാന്‍ ഒരു ഇടം. അതായിരിക്കും 2024-ലെ ഫോമാ നാഷണല്‍ കണ്‍വന്‍ഷന്‍. ഡിസ്നി ടൂര്‍ പാക്കേജ് ആയി ചെറിയ കുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ക്ക് വരെ ആസ്വദിക്കാന്‍ കഴിയുന്ന പരിപാടികളുമായി ഒരു കണ്‍വന്‍ഷന്‍ ഫാമിലി ടീം ഉറപ്പു നല്‍കുന്നു. അതിന് ഹൃദയാര്‍ജ്ജവമുള്ള ഒരു ടീമിനാണ് ജെയിംസ് ഇല്ലിക്കല്‍ നേതൃത്വം നല്‍കുന്നത്.

എന്തുകൊണ്ട് ജെയിംസ് ഇല്ലിക്കല്‍ ??
വലിയ ജനസഞ്ചയത്തെ ഉള്‍ക്കൊള്ളിച്ച് നടത്തിയ വിവിധ പരിപാടികള്‍ക്ക് നേതൃത്വം നില്‍കി വിജയിപ്പിച്ചെടുത്ത ജെയിംസ് ഇല്ലിക്കല്‍ ഇപ്പോള്‍ റിട്ടയര്‍മെന്‍റ് ജീവിതത്തിലാണ്. പൂര്‍ണ്ണ സമയം ഫോമയ്ക്കൊപ്പം പ്രവര്‍ത്തിക്കുവാന്‍ സജ്ജമാണ് ആ മനസ്സ്  .ഒപ്പം ചുറുചുറുക്കോടെ ഒരു ടീമും.
തൊട്ടതെല്ലാം പൊന്നാക്കിയ നേതൃത്വപാടവമാണ് അദ്ദേഹത്തിനുള്ളത്. അതിലുപരി അമേരിക്കയിലുടനീളം ഉണ്ടാക്കിയെടുത്ത സൗഹൃദവലയം. ഏത് വ്യക്തികളോടും സൗമ്യതയോടെ ഇടപഴകാനുള്ള  പ്രത്യേക കഴിവ്. ഇവയെല്ലാമാണ് ജെയിംസ് ഇല്ലിക്കലിനെ മറ്റുള്ളവരില്‍ നിന്ന് വ്യത്യസ്തനാക്കുന്നത്. അതുകൊണ്ടുതന്നെ ഫാമിലി ടീമിന്‍റെ വിജയത്തിന്, ജെയിംസ് ഇല്ലിക്കലിന്‍റെ നേതൃത്വം ഫോമാ പ്രവര്‍ത്തകര്‍ അംഗീകരിക്കും എന്ന് അദ്ദേഹത്തിന് ഉറപ്പുണ്ട്.

കുടുംബം നല്‍കുന്ന ശക്തി
തൊടുപുഴ മ്രാല ഇല്ലിക്കല്‍ ചാക്കോയുടെയും  ഏലിയാമ്മയുടെയും രണ്ടാമത്തെ മകനായി ജനിച്ച ജെയിംസ് ഇല്ലിക്കലിന്‍റെ ഭാര്യ വെളിയന്നൂര്‍ മൂലക്കാട്ട് ചാക്കോയുടെയും  മേരിയുടെയും  മകള്‍ ലിസി.  മക്കളായ ജെയ്സണ്‍ (അറ്റോര്‍ണി, ടാമ്പ), ടാഷ (ഭാര്യ) സോയി, എസ്റ (കൊച്ചുമക്കള്‍). ജെന്‍സി (നേഴ്സ് ഞച) ഭര്‍ത്താവ് ജോഷ്വ (പോലീസ് ഓഫീസര്‍) ജെനലി, ജാസ്ലിന്‍, ജെസായ (കൊച്ചുമക്കള്‍). ജസ്റ്റീന (ങടണ മാസ്റ്റേഴ്സ്) എന്നിവരുടെ പൂര്‍ണ്ണ പിന്തുണയുണ്ട്. 
ഒപ്പം സഹോദര കുടുംബങ്ങളായ ലില്ലി, ജോര്‍ജ് മഠത്തിപ്പറമ്പില്‍, സാലി, ഫെലിക്സ് മച്ചാനിക്കല്‍, സാബു, ത്രേസ്യാമ്മ ഇല്ലിക്കല്‍, എന്നിവരുടെ അകമഴിഞ്ഞ പിന്തുണയും കൂടിയാകുമ്പോള്‍ ഈ വിജയവഴിയില്‍ പ്രാര്‍ത്ഥനയുടേയും, ഇല്ലിക്കല്‍ കുടുംബം കടന്നുവന്ന വഴിത്താരകളുടേയും നന്മയുണ്ട്.
ജീവിത വഴിയില്‍ ഓരോ കുടുംബവും വ്യക്തികള്‍ക്ക് നല്‍കുന്ന അനുഗ്രഹം അവരുടെ വളര്‍ച്ചയുടെ നാഴികക്കല്ലാണ്. കെ.എസ്.ഇ.ബി ലൈന്‍മാനില്‍ നിന്ന് ഫോമയുടെ അമരത്തേക്കുള്ള യാത്രയില്‍ ജെയിംസ് ഇല്ലിക്കലിന് ലഭിക്കുന്ന പിന്തുണയുടെ ശക്തി അദ്ദേഹം നാളിതുവരെ ഉണ്ടാക്കിയെടുത്ത സ്നേഹ ബന്ധങ്ങളാണ്. ഈ വഴിത്താരയില്‍ അദ്ദേഹത്തിന് തുണയാകുന്നതും വിവിധ ഹൃദയബന്ധങ്ങളുടെ കരുതലുമാണ്.
ജെയിംസ് ഇല്ലിക്കല്‍ നടന്നുകയറട്ടെ അമേരിക്കന്‍ മലയാളികളുടെ ഹൃദയത്തിലേക്ക്... ഈ വഴിത്താരയില്‍ ഫോമാ ഫാമിലി ടീമും അമേരിക്കന്‍ മലയാളികളും അദ്ദേഹത്തിന്‍റെ കൈ പിടിക്കട്ടെ.
 

Related Posts