PRAVASI

കെ.സുധാകരൻ്റെ രാജകീയ മടങ്ങിവരവ്

Blog Image

കെ.പി.സി.സിയുടെ അമരത്തേക്ക് കെ.സുധാകരൻ്റെ രാജകീയ മടങ്ങിവരവ്. പാർലമെൻ്റ് തിരഞ്ഞെടുപ്പിൽ മത്സരിച്ചതിനെ തുടർന്ന് ഉണ്ടായ ഇടവേളയ്ക്ക് ശേഷമാണ് അധ്യക്ഷസ്ഥാനത്തേക്ക് സുധാകരൻ മടങ്ങി എത്തുന്നത്. 


കെ.പി.സി.സിയുടെ അമരത്തേക്ക് കെ.സുധാകരൻ്റെ രാജകീയ മടങ്ങിവരവ്. പാർലമെൻ്റ് തിരഞ്ഞെടുപ്പിൽ മത്സരിച്ചതിനെ തുടർന്ന് ഉണ്ടായ ഇടവേളയ്ക്ക് ശേഷമാണ് അധ്യക്ഷസ്ഥാനത്തേക്ക് സുധാകരൻ മടങ്ങി എത്തുന്നത്. 

നിലവിലെ രാഷ്ട്രീയ സാഹചര്യത്തിൽ കെ. സുധാകരൻ്റെ മടങ്ങിവരവ് കോൺഗ്രസ് ആവശ്യപ്പെടുന്നു എന്നതാണ് ശ്രദ്ധേയം. വരുന്ന നിയമസഭ തിരഞ്ഞെടുപ്പ് ലക്ഷ്യം വച്ചു കൊണ്ട് സംഘടനയെ കൂടുതൽ ശക്തിപ്പെടുത്തുക എന്നതിനാകും പ്രഥമ പരിഗണന നൽകുക. എല്ലാ വിഭാഗം ജനങ്ങളെയും ചേർത്തു നിർത്തി താഴേത്തട്ടിൽ സംഘടനയുടെ കരുത്തുകാട്ടാനുള്ള അദ്ദേഹത്തിൻ്റെ പ്രവർത്തനങ്ങളിൽ പലതും വിജയം കണ്ടു. വരും ദിവസങ്ങളിൽ സംസ്ഥാന സർക്കാരിനെ പ്രതിരോധത്തിലാഴ്ത്തി ശക്തമായ സമരപരിപാടികളുമായി സംഘടനയെ സജീവമാക്കി നിർത്താനുള്ള ശ്രമങ്ങളും അദ്ധേഹത്തിൻ്റെ ഭാഗത്തുനിന്ന് ഉണ്ടാകും. കോൺഗ്രസ് പ്രസ്ഥാനത്തിന് വേണ്ടി ജീവൻ പണയം വെച്ച് പതിറ്റാണ്ടുകൾ പ്രവർത്തിച്ച ഒരു പ്രവർത്തകനായ ഞാൻ ഒരിക്കലും സ്ഥാനമാനങ്ങൾക്ക് പിന്നാലെ പോയിട്ടില്ലെന്ന് കെ.സുധാകരൻ ഇന്നും വ്യക്തമാക്കിയിരുന്നു.

കെ. സുധാകരൻ്റെ മടങ്ങിവരവുമായി ബന്ധപ്പെട്ടുണ്ടായ വിവാദങ്ങൾക്കും ഇതോടെ അവസാനമായി. സാധാരണ പ്രവർത്തകരുടെ മനസ്സറിഞ്ഞ നേതാവാണ് കെ. സുധാകരനെന്നും അദ്ദേഹത്തിൻ്റെ ശൈലിയാണ് പുതിയ കാലത്തിന് ആവശ്യമെന്നും പല നേതാക്കളും വ്യക്തമാക്കുന്നു. പ്രതിസന്ധിയുടെ കാലത്ത് പ്രസ്ഥാനത്തെ നയിച്ച് മികവു കാട്ടിയ സുധാകരനൊപ്പം കേരളത്തിലെ മുഴുവൻ കോൺഗ്രസ് പ്രവർത്തകരും അണിനിരക്കുമെന്നും നേതാക്കൾ വ്യക്തമാക്കുന്നു. എന്തായാലും കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്കുള്ള സുധാകരൻ്റെ മടങ്ങിവരവ് രാഷ്ട്രീയ കേരളത്തിൽ പുതിയ ചലനങ്ങൾ ഉണ്ടാക്കുമെന്ന് ഉറപ്പാണ്
ജെയിംസ് കൂടൽ ,ഓ ഐ സി സി ഗ്ലോബൽ പ്രസിഡന്റ് 

Related Posts