KERALA

എഐ ഉള്ളടക്കങ്ങള്‍ക്ക് വാട്ടര്‍ മാര്‍ക്ക് നിര്‍ബന്ധമാക്കണം; ബില്‍ഗേറ്റ്‌സുമായി കൂടിക്കാഴ്ച നടത്തി നരേന്ദ്ര മോദി

Blog Image

ബില്‍ ഗേറ്റ്‌സ് ഈയിടെ ഇന്ത്യയിലെത്തിയപ്പോഴായിരുന്നു പ്രധാനമന്ത്രിയുടെ കൂടിക്കാഴ്ച . സൈബര്‍ സുരക്ഷയ്ക്കാണ് മോദി ചര്‍ച്ചയില്‍ ഊന്നല്‍ നല്‍കിയത്. എഐ ഉപയോഗിച്ച് എന്തൊക്കെ ചെയ്യാം, എന്തൊക്കെ അരുത് എന്ന ബോധവല്‍ക്കരണം നടത്തണമെന്ന് മോദി ആവശ്യപ്പെട്ടു.


മൈക്രോസോഫ്റ്റ് സഹ സ്ഥാപകന്‍ ബില്‍ഗേറ്റ്‌സുമായി കൂടിക്കാഴച് നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. നിര്‍മ്മിത ബുദ്ധി, പരിസ്ഥിതി സംരക്ഷണം, സ്ത്രീശാക്തീകരണം, സാങ്കേതിക വിദ്യ, ആരോഗ്യ മേഖല എന്നീ വിഷയങ്ങള്‍ കൂടിക്കാഴ്ചയില്‍ ചര്‍ച്ചയായി. ഇന്ത്യയുടെ സാങ്കേതിക വളര്‍ച്ചയെ ബില്‍ഗേറ്റ്സ് അഭിനന്ദിച്ചു.

എഐ നിര്‍മിത ഉള്ളടക്കങ്ങള്‍ക്ക് വാട്ടര്‍മാര്‍ക്ക് നിര്‍ബന്ധമാക്കണമെന്ന് മൈക്രോസോഫ്റ്റ് സ്ഥാപകന്‍ ബില്‍ ഗേറ്റ്‌സുമായുള്ള ചര്‍ച്ചയില്‍ പ്രധാനമന്ത്രി. എഐയുടെ ഉപയോഗം വലിയ വെല്ലുവിളിയാണ്. ഡീപ്പ് ഫേക്ക് തട്ടിപ്പുകള്‍ തുടക്കത്തിലേ തടയണമെന്നും മോദി ആവശ്യപ്പെട്ടു. ഇരുവരും തമ്മിലുള്ള കൂടിക്കാഴ്ചയുടെ വീഡിയോ യുട്യൂബില്‍ പുറത്തുവിട്ടു.

ബില്‍ ഗേറ്റ്‌സ് ഈയിടെ ഇന്ത്യയിലെത്തിയപ്പോഴായിരുന്നു പ്രധാനമന്ത്രിയുടെ കൂടിക്കാഴ്ച . സൈബര്‍ സുരക്ഷയ്ക്കാണ് മോദി ചര്‍ച്ചയില്‍ ഊന്നല്‍ നല്‍കിയത്. എഐ ഉപയോഗിച്ച് എന്തൊക്കെ ചെയ്യാം, എന്തൊക്കെ അരുത് എന്ന ബോധവല്‍ക്കരണം നടത്തണമെന്ന് മോദി ആവശ്യപ്പെട്ടു. ആഗോള താപനത്തെ കുറിച്ച് ലോകം കൂടുതല്‍ ചര്‍ച്ച ചെയ്യണം. എല്ലാവര്‍ക്കുമൊപ്പമുള്ള വികസനമാണ് ഇന്ത്യയുടെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യയുടെ ഡിജിറ്റല്‍ രംഗത്ത് വിപ്ലവകരമായ മാറ്റമുണ്ടായിട്ടുണ്ടെന്ന് ബില്‍ ?ഗേറ്റ്‌സ് പ്രതികരിച്ചു. സാങ്കേതികവിദ്യ അതിവേഗം സ്വീകരിക്കാനുള്ള ഇന്ത്യക്കാരുടെ കഴിവിനെ അദ്ദേഹം പ്രശംസിച്ചു. ഇന്ത്യയ്ക്ക് ഒരു ഡിജിറ്റല്‍ സര്‍ക്കാരുണ്ട്. ഇന്ത്യ സാങ്കേതികവിദ്യയെ സ്വീകരിക്കുക മാത്രമല്ല, ആ മേഖലയില്‍ മുന്നില്‍ നിന്ന് നയിക്കുകയും ചെയ്യുന്നുവെന്ന് ബില്‍ ഗേറ്റ്‌സ് പ്രതികരിച്ചു.

2023ലെ ജി20 ഉച്ചകോടിയില്‍ താന്‍ എഐ എങ്ങനെ ഉപയോഗിച്ചുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ബില്‍ ഗേറ്റ്‌സിനോട് പറഞ്ഞു. കാശി തമിഴ് സംഗമം പരിപാടിയില്‍ എഐ ഉപയോഗിച്ച് തന്റെ ഹിന്ദി പ്രസംഗം തമിഴിലേക്ക് വിവര്‍ത്തനം ചെയ്തതും പറഞ്ഞു.

Read More

Related Posts