PRAVASI

കെ പി യോഹന്നാൻ മെത്രാപ്പോലീത്ത: മനുഷ്യസ്നേഹിയായ ആത്മീയാചാര്യൻ

Blog Image

കെ പി യോഹന്നാൻ മെത്രപ്പൊലീത്തയുടെ ആകസ്മിക വിയോഗത്തിലൂടെ  തികഞ്ഞ ദാർശനികനും,  ദീര്ഘവീക്ഷണമുള്ള മനുഷ്യസ്നേഹിയുമായ  ആത്മീയാചാര്യനെയാണ്  സമൂഹത്തിനു നഷ്ടമായിരിക്കുന്നതെന്നു ഇന്ത്യൻ ക്രിസ്ത്യൻ ഫോറം നേതാവ്  
തോമസ് റ്റി  ഉമ്മൻ അനുശോചന സന്ദേശത്തിൽ അറിയിച്ചു. 

2003 -ൽ ബിഷപ്പ് സ്ഥാനലബ്ധിക്കു ശേഷം ന്യൂ യോർക്ക്  കെന്നഡി എയർപോർട്ടിൽ ആദ്യമായി വന്നിറങ്ങിയ  ബിഷപ്പ്  കെ . പി. യോഹന്നാനെ   ഇന്ത്യൻ  ക്രിസ്ത്യൻ ഫോറം ഭാരവാഹികളായ തോമസ് റ്റി ഉമ്മൻ  (പ്രസിഡണ്ട് ),  റവ. ഡോ.ഇട്ടി എബ്രഹാം, പാസ്റ്റർ  വിൽ‌സൺ ജോസ്, ജോർജ് എബ്രഹാം , പി വി വര്ഗീസ് എന്നിവർ ചേർന്നാണ് സ്വീകരിച്ചത് .   

തിരുവല്ലായിലുള്ള  ബിലീവേഴ്‌സ് സൂപ്പർ സ്‌പെഷ്യാലിറ്റി മെഡിക്കൽ കോളേജ്  ഹോസ്പിറ്റൽ, നിരവധി എഞ്ചിനീയറിംഗ്  കോളേജുകൾ , ഇതര  പ്രൊഫഷണൽ  വിദ്യാഭ്യാസ സ്ഥാപനങ്ങൾ   തുടങ്ങിയവ  ആരംഭിച്ചതിനു പുറമെ, സമൂഹത്തിന്  പ്രയോജനകരമായ  ഒട്ടേറെ പ്രവർത്തനങ്ങൾക്കു  നേതൃത്വം നൽകിയ വലിയ  മനുഷ്യസ്നേഹിയായിരുന്നു മെത്രാപ്പൊലീത്തയെന്ന്   തോമസ് റ്റി ഉമ്മൻ പറഞ്ഞു.  ക്രൈസ്തവ വിശ്വാസത്തിന്റെ വെളിച്ചം അനേകർക്ക് പകർന്നു നൽകിയ സുവിഷേകനായിരുന്നു അദ്ദേഹം .
 മെത്രാപ്പോലീത്തയുടെ കുടുംബത്തെയും, സഭാവിശ്വാസികളെയും  ഇന്ത്യൻ  ക്രിസ്ത്യൻ  ഫോറത്തിന്റെ അനുശോചനം  തോമസ് റ്റി ഉമ്മൻ അറിയിച്ചു.

2003 -ൽ ബിഷപ്പിനെ സ്വീകരിക്കുന്ന ചിത്രം 

Related Posts